സാന്ത്വനം താരങ്ങളെ കുറിച്ച് സേതുവേട്ടൻ!! സാന്ത്വനത്തിലെ ചാക്കോച്ചനും ഉർവശിയും ഇവരാണ്!! ഏറ്റവും ആക്റ്റീവ് അയാളാണ്!! | Interview with Santhwanam Sethu

Interview with Santhwanam Sethu : ഹൃദയം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധക രെയാണ് പരമ്പര ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്. സാന്ത്വനത്തിൽ അണിനിരക്കുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചവരാണ്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു താരമാണ് നടൻ ബിജേഷ് അവനൂർ. സേതു എന്ന കഥാപാത്രമായാണ് ബിജേഷ് പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. സാന്ത്വനം വീട്ടിലെ മൂത്ത മരുമകൾ ദേവിയുടെ സഹോദരനാണ് ബിജേഷിന്റെ സേതു എന്ന കഥാപാത്രം. അഭിനയരംഗത്ത് സജീവമായ ബിജേഷ് സാന്ത്വനത്തിലെ സഹതാരങ്ങളെ കുറിച്ച് നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സാന്ത്വനത്തിന്റെ നെടുംതൂൺ ദേവി എന്ന കഥാപാത്രമാണ്.

ചിപ്പിച്ചേച്ചി വളരെ മനോഹരമായാണ് ആ കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. പണ്ട് പാധേയം സിനിമ കണ്ടപ്പോഴെ ചേച്ചിയോട് ആരാധന തോന്നിയ ആളാണ് താനെന്ന് ബിജേഷ് പറയുന്നുണ്ട്. കൂടെ അഭിനയിക്കുന്നവരുടെ ശൈലി അനുകരിക്കലല്ല, മറിച്ച് അവരിൽ നിന്നും അഭിനയത്തിന്റെ ചില മേന്മകൾ കടമെടു ക്കുന്നതാണ് കലയിൽ കൊടുക്കൽ വാങ്ങലാകുന്നത്. അത്തരത്തിൽ ചിപ്പിച്ചേച്ചിയിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട്. ലൊക്കേ ഷനിൽ ഏറ്റവും ആക്റ്റീവ് ഗിരീഷ് ആണ്. ഹരി എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാർ പൊതുവെ എല്ലാ വിഷയങ്ങളിലും അറിവുള്ള ഒരു യുവാവ് കൂടിയാണ്.

സിനിമയിൽ ചാക്കോച്ചൻ എന്ന പോലെ സീരിയ ലിൽ ഇന്നും ചോക്ലേറ്റ് യൗവനമാണ് ഗിരീഷിന്. അപ്സരയും സെറ്റിൽ പാറിപ്പറന്ന് നടക്കുന്ന കൂട്ടത്തിലാണ്. അപ്പുവായി എത്തുന്ന രക്ഷ ഉർവശിയെപ്പോലെയാണ്. ഒരേ സമയം റൊമാൻസും സന്തോഷവും സങ്കടവും ദേഷ്യവും അങ്ങനെയെല്ലാം തകർത്തഭിനയിക്കും. കണ്ണനായി എത്തുന്ന അച്ചു ആളൊരു രസികനാണെങ്കിലും ഷൂട്ട് തുടങ്ങിയാൽ അവൻ സീരിയസാകും. ബാലേട്ടൻ എനിക്ക് എന്റെ ഏട്ടനെപ്പോലെ തന്നെ. രാജീവ് പരമേശ്വരൻ എന്നാണ് യഥാർത്ഥപേര്. ഞാൻ അഭിനയത്തിന്റെ കാര്യത്തിൽ ഉപദേശങ്ങൾ സ്വീകരിക്കുന്നത് രാജീവേട്ടനിൽ നിന്നാണ്. സജിൻ സീരിയലിലെപ്പോലെ തന്നെ അൽപ്പം ഗൗരവക്കാരനാണ്.

ആവശ്യത്തിന് സംസാരിക്കും, ആവശ്യത്തിന് കോമഡി പറയും. എല്ലാം ആവശ്യത്തിന് മാത്രം. കഴിവുള്ള നടനാണ്. ഗോപികയുടെ കാര്യം പറയേണ്ടല്ലോ. ചെറുപ്പം മുതലേ അഭിനയത്തിൽ പരിചയമുള്ള ആളല്ലേ. തുടക്കത്തിൽ കല്യാണരംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മൂന്ന് ദിവസം ബ്രേക്ക് ഇല്ലാതെ ഷൂട്ട് ഉണ്ടായിരുന്നു. ഉറക്കം പോലു മില്ലാതിരുന്നിട്ടും ഏറെ വൈകാരികമായ ഒരു സീനിൽ ഗോപിക തകർത്തഭിനയിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി. ബിജേഷിന്റെ തുറന്ന പ്രതികരണങ്ങൾ സാന്ത്വനം പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ.