മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇന്റർലോക്ക് കട്ടകൾ വൃത്തിയാക്കി എടുക്കാനായി ഉപയോഗിക്കുന്നത് ബ്ലീച്ചിംഗ് പൗഡർ ആണ്. കല്ലുകളുടെ വിസ്തൃതി അനുസരിച്ച് എത്ര പാക്കറ്റ് ബ്ലീച്ചിങ് പൗഡർ എടുക്കണമെന്ന കാര്യം നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുമ്പോൾ കയ്യിലിട്ട് നേരിട്ട് ഉപയോഗിക്കാതെ ഒരു പ്ലാസ്റ്റിക് ഗ്ലൗസ് ഇട്ട ശേഷം ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഒരുപിടി അളവിൽ ബ്ലീച്ചിങ് പൗഡർ എടുത്ത് കറപിടിച്ച ഭാഗങ്ങളിൽ കുറേശ്ശെയായി വിതറി കൊടുക്കുക. നനവുള്ള ഇന്റർലോക്ക് കട്ടകളിലാണ് ബ്ലീച്ചിംഗ് പൗഡർ ഈ ഒരു രീതിയിൽ വിതറി കൊടുക്കേണ്ടത്. ശേഷം ഒരു ചൂല് ഉപയോഗിച്ച് അത് എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക.
ശേഷം ബ്ലീച്ചിങ് പൗഡർ അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. അല്പം സമയത്തിനുശേഷം ഒരു ക്ലീനിങ് ബ്രഷോ മറ്റോ ഉപയോഗിച്ച് ബ്ലീച്ചിങ് പൗഡർ ഇട്ട ഭാഗം ഉരച്ച് വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇന്റർലോക്ക് കട്ടകളിൽ പറ്റി പിടിച്ചിരിക്കുന്ന കറകളും അഴുക്കുമെല്ലാം എളുപ്പത്തിൽ പോയി വൃത്തിയായി കിട്ടുന്നതാണ്. കല്ലുകളുടെ എണ്ണത്തിന് അനുസരിച്ച് വേണം ബ്ലീച്ചിംഗ് പൗഡർ എടുക്കാൻ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്