കുക്കറുണ്ടോ.? 10 മിനിറ്റിൽ പൂ പോലുള്ള പാലപ്പം ഉണ്ടാക്കാം.. മാവ് പൊങ്ങിവരാൻ കാത്തിരിക്കേണ്ട! | Instant Soft Palappam

Instant soft palappam malayalam : മാവരച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ഈ പാലപ്പം നമുക്ക് ഉണ്ടാക്കാം.. എന്നാൽ ഇത് എങ്ങനെയാണെന്ന് നോക്കിയാലോ.? ആദ്യമായി പാലപ്പം തയ്യാറാക്കാൻ 1 ഗ്ലാസ്‌ ഇഡ്ഡലി റൈസ് എടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് നല്ലത് പോലെ 3-4 തവണ കഴുകിയ ശേഷം വെള്ളത്തിൽ കുതിരനായി വെക്കുക. 4 മണിക്കൂറോളം ഇത് കുതിരാൻ വെക്കുക.

മറ്റൊരു പാത്രത്തിലേക്ക് കാൽ ടേബിൾസ്പൂൺ ഈസ്റ്റ് എടുക്കുക. 1 ടേബിൾസ്പൂൺ പഞ്ചസാരയും ഇളം ചൂടു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് പുളിക്കാനായി വെക്കുക. 4 മണിക്കൂറിനു ശേഷം ഇത് രണ്ടും കൂടെ അരച്ചെടുക്കാം. അരക്കുന്നതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് ചോറ്, ആവശ്യത്തിന് വെള്ളം, ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ പഞ്ചസാര എന്നിവയും ചേർത്ത് വേണം അരച്ച് എടുക്കാൻ.

Instant soft palappam
Instant soft palappam

ഇനി അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു കുക്കറിൽ മീഡിയം ചൂടുള്ള വെള്ളം എടുക്കുക. ശേഷം ഇതിലേക്ക് മാവ് ഇറക്കി വെക്കുക. മാവിന്റെ പാകത്തിന് വെള്ളവും വേണം. കുക്കറിന്റെ വിസിലോട് കൂടി കുക്കർ അടച്ചു 10 മിനിറ്റ് അടുപ്പത്തു വെക്കുക. കുക്കർ തുറന്ന ശേഷം മാവ് എടുത്തു നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. ശേഷം പാലപ്പ ചട്ടി അടുപ്പത്തു വെക്കുക.

കുറച്ച് എണ്ണ തടവിയ ശേഷം ചൂടായ ചട്ടിയിലേക്ക് മാവ് ഒഴിച്ച് ചുറ്റിച്ച് കൊടുക്കുക. ഇനി ഇതടച്ചു വെച്ച് വേവിക്കുക. നല്ല ബബ്ബ്ൾസ് എല്ലാം വന്നു നല്ല സോഫ്റ്റയ പാലപ്പം തയ്യാറാക്കാൻ ഇനിയീ വിദ്യ പരീക്ഷിക്കില്ലേ?!! നല്ല പൂ പോലത്തെ സോഫ്റ്റ്‌ പാലപ്പം ഞൊടിയിടയിൽ റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണൂ.. Video Credit : Resmees Curry World   Instant soft palappam

 

Rate this post