‘പാർപ്പിടത്തിൽ നിന്ന് പള്ളിയിലേക്ക്!!’ കണ്ണീർ തുടച്ച് കാവ്യ മൃതദേഹത്തിനരികിൽ….ദുഃഖം കടിച്ചമർത്തി നിശ്ചലനായി ദിലീപ്.. ജനങ്ങളുടെ മനസ്സ് കഥകൾകൊണ്ട് നിറച്ച് ഇന്നച്ചൻ യാത്രയായി | Innocent Funeral At Irinjalakuda

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആണ് മലയാളികളുടെ ഇഷ്ട നടൻ ഇന്നസെൻറ് ഏട്ടൻ്റെ സംസ്കാരം. വീട്ടിൽ നിന്നും പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ഒത്തുചേർന്നത് കുടുംബാംഗങ്ങളും സിനിമാ രാഷ്ട്രീയ രംഗത്ത് നിന്നും ഉള്ളവരടക്കം ആയിരക്കണക്കിന് പേർ. ഇന്നലെ കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന പൊതുദ‍ർശനത്തിൽ ആയിരക്കണക്കിന് ആളുകൾ ആണ് തങ്ങളുടെ പ്രിയനടനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വ‍ർഷം പ്രവർത്തിച്ച ഇന്നസെൻ്റ് ഏട്ടനെ അവസാനമായി കാണാനായി സിനിമ മേഖലയിൽ നിന്നും നിരവധി സഹ പ്രവ‍ർത്തകർ കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിലേക്ക് എത്തി. ഒപ്പം രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും അവരുടെ ഇന്നച്ചനെ കാണാൻ സ്റ്റേഡിയത്തിലേക്ക് കൂട്ടത്തോടെ എത്തിയിരുന്നു. ഇന്നസെന്റ് എന്നു കേൾക്കുമ്പോൾ അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളെ ആണ് നമ്മുടെ മനസ്സിലേക്ക് ഒരു തിരമാല പോലെ ഓടി വരുന്നത്.

Innocent Funeral At Irinjalakuda
Innocent Funeral At Irinjalakuda

ചിരിയുടെ അമിട്ടുപൊട്ടിച്ച് മലയാളിയുടെയും മനസ്സിൽ പതിഞ്ഞ അദ്ദേഹത്തിൻറെ എത്രയെത്ര കഥാപാത്രങ്ങൾ, അഭിനയ ഭാവങ്ങൾ, നൂറായിരം സംഭാഷണങ്ങൾ, തഗ്ഗുകൾ. വികൃതി നിറഞ്ഞ ആ പുഞ്ചിരി ഇനി നമ്മൾ കാണില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്; അദ്ദേഹത്തിന്റെ തൃശൂർ സ്ലാംഗിൽ, അദ്ദേഹത്തിൽ നിന്ന് ആ അത്ഭുതകരമായ തമാശകൾ ഇനി നമുക്ക് കേൾക്കാനാവില്ല. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

2022-ൽ പൃഥ്വിരാജിനൊപ്പമുള്ള “കടുവ” എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്, അദ്ദേഹത്തിന്റെ അവസാന ചിത്രമായ “പാച്ചുവും അൽഭുതവിളക്കും” ഏപ്രിൽ 28 ന് റിലീസ് ചെയ്യും. അങ്ങനെ ഒന്നും മലയാളികളുടെ മനസ്സിന്റെ നിന്നും ഒരു മര ണത്തിനും മായ്ച്ചു കളയാനാവില്ല ഇന്നസെന്റ് എന്ന ചിരിയുടെ രാജാവിനെ. അദ്ദേഹത്തിൻറെ കൈകളിൽ എല്ലാ കഥാപാത്രങ്ങളും ഭദ്രം ആയിരുന്നു…

 

Rate this post