തോൽവി അറിയാതെ വീണ്ടും കുതിക്കാൻ കേരളം :കട്ട എതിരാളിയായി ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിലെ അൺ ബീറ്റൺ റൺ തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ് സി യെ നേരിടും.രാത്രി 7.30ന് വാസ്‌കോയിലെ തിലക് മൈതാനത്താണ് മത്സരം നടക്കുന്നത്.ഈ സീസണിൽ ഐഎസ്എല്ലിൽ തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്‌സിയും എന്ന് കണക്കുകൾ പറയുന്നു. മറ്റെല്ലാ ടീമുകളേക്കാളും കുറവ് പരാജയപ്പെട്ട ടീമുകളാണ് ഇരുവരും.അവർ ഓരോ കളിയിൽ മാത്രമാണ് തോറ്റത്.

ഇരുവരുടെയും ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ടു.അതായത് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഇരു ടീമുകളും തോറ്റിട്ടില്ല. വാസ്‌കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ ഇരുവരും രണ്ട് ടീമുകളും മുഖാമുഖം വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിഞ്ഞു കാണേണ്ടതാണ്.16 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്, ലീഡറും നിലവിലെ ചാമ്പ്യനുമായ മുംബൈ സിറ്റിക്ക് ഒരു തൊട്ടുപിന്നിലാണ് അവർ.14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ജംഷഡ്പൂർ എഫ്‌സിക്കെതിരെയും (1-1), എഫ്‌സി ഗോവയ്‌ക്കെതിരെയും (2-2) സമനിലയിൽ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ എത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി ഹൈദരാബാദിന് 2-2 സമനിലയിൽ തൃപ്തരായെങ്കിലും അതിനുമുമ്പ് ഒഡീഷയെ 6-1ന് പരാജയപ്പെടുത്തിയിരുന്നു.അതിൽ രണ്ട് ഗോളുകൾ ബാർത്തലോമിയോ ഒഗ്ബെച്ചെയുടെ വകയായിരുന്നു.

ഒമ്പത് ഗോളുകൾ നേടിയ നൈജീരിയക്കാരൻ ലീഗിലെ മുൻനിര സ്കോററാണ്. ബ്ലാസ്റ്റേറ്റ്സിനു ഏറ്റവും ഭീഷണി ഉയർത്തുന്ന താരവും ഒഗ്ബെച്ചെയാണ്.ക്രൊയേഷ്യക്കാരാനായ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഹൈദരാബാദ് മുന്നേറ്റ നിറയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഫലം .