കേരള :ഹൈദരാബാദ് മത്സര ചരിത്രം 😱ടോപ് ഗിയർ ഈ ടീമിന് സ്വന്തം

ഫുട്ബോൾ പ്രേമികൾ എല്ലാം വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഒരു മത്സരത്തിലാണ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് വേദിയാകുന്നത്. ശക്തരുടെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് ടീമിനെ നേരിടുമ്പോൾ പോരാട്ടം അങ്ങേയറ്റം കടുക്കുമെന്ന് ഉറപ്പാണ്.

നേരത്തെ ജംഷഡ്പൂർ എഫ്‌സിക്കെതിരെയും (1-1), എഫ്‌സി ഗോവയ്‌ക്കെതിരെയും (2-2) സമനിലയിൽ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ എത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി ഹൈദരാബാദിന് 2-2 സമനിലയിൽ കുരുക്കി എങ്കിലും ഒഡീഷയെ 6-1ന് തകർത്ത ആത്മവിശ്വാസത്തിലാണ് ഒഡീഷ ടീമിന്റെ വരവ്.വളരെ ശക്തമായ ഡിഫെൻസാണ് ഇരു ടീമുകൾ സവിശേഷത. ഇരുവരും മുൻപ് ഏറ്റുമുട്ടിയാപ്പോൾ ചരിത്രം ഇരുവർക്കും ഒരുപോലെ അനുകൂലമാണ്.

ഐഎസ്എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും നാല് തവണ ഏറ്റുമുട്ടി. രണ്ട് സംഘവും രണ്ട് ജയം വീതം സ്വന്തമാക്കി. ഹൈദരാബാദ് ഏഴ് ഗോള്‍ അടിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് എട്ട് എണ്ണം സ്വന്തമാക്കി.

എന്നാൽ ക്രൊയേഷ്യക്കാരാനായ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഹൈദരാബാദ് മുന്നേറ്റ നിറയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഫലം