ദൈവം രോഹിത്തിന് നൽകിയ അനുഗ്രഹം കോഹ്‌ലിക്ക് നൽകിയില്ല ; വിമർശിച്ച് മുൻ പാക് താരം

3 ഫോർമാറ്റുകളുലുടനീളമായി ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി മോശം ഫോം തുടരുന്നതാണ് സമീപ കാലത്തായി ക്രിക്കറ്റ്‌ ലോകം ഏറെ ചർച്ച ചെയ്ത വിഷയം. ഇപ്പോൾ, അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, വിരാട് കോഹ്‌ലിയുടെ പേര് അതിൽ ഇല്ല എന്ന് കണ്ടതോടെ, വിമർശകരുടെ വാദം ഇന്ത്യൻ ടീം മാനേജ്മെന്റും ശരിവെക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

എന്നാൽ, കോഹ്‌ലി വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉൾപ്പെടുത്താത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. നിലവിൽ ഫോമിൽ അല്ലാത്ത ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർക്കെല്ലാം ഇന്ത്യൻ ടീമിൽ അവസരം നൽകിയപ്പോൾ, കോഹ്‌ലിയുടെ ഫേവറൈറ്റ് ഫോർമാറ്റ്‌ ആയ ഏകദിന പരമ്പരയിൽ നിന്നും കോഹ്ലിയെ തഴഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്.

രോഹിത് ശർമ്മയ്ക്ക് നൽകിയ കഴിവ് ദൈവം വിരാട് കോഹ്‌ലിക്ക് നൽകിയില്ല എന്നാണ് പാകിസ്ഥാൻ താരം പറയുന്നത്. “രോഹിത്തിന് നൽകിയ കഴിവ് ദൈവം കോഹ്ലിക്ക് നൽകിയില്ല. എത്ര ആനയസമായിയാണ് രോഹിത് ബാറ്റ്‌ ചെയ്യാറുള്ളത്. ഞാൻ പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോൾ, രോഹിത്തിന്റെ ബാറ്റിംഗ് അടുത്ത് നിന്ന് കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ ടൈമിംഗ് അപാരം തന്നെ,” ഇമാം ഉൾ ഹഖ് പറയുന്നു.

“കോഹ്‌ലിയുടെ ബാറ്റിംഗും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ രോഹിത്തിന്റെ കഴിവ് മറ്റാരിലും കണ്ടിട്ടില്ല. രോഹിത് ക്രീസിൽ ഉണ്ടേൽ, ആ കളിയിൽ അദ്ദേഹം വലിയ ചലനങ്ങൾ സൃഷ്ടിക്കും. കളിയുടെ ഗതി തിരിച്ച് തന്റെ ടീമിന് അനുകൂലമാക്കാൻ കഴിവുള്ള താരമാണ് രോഹിത്. അദ്ദേഹത്തെ പോലെ പാകിസ്ഥാന് വേണ്ടി എനിക്ക് ബാറ്റ്‌ ചെയ്യാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം,” പാകിസ്ഥാൻ ഓപ്പണർ ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.