വീണ്ടും ഇന്ത്യ :വെസ്റ്റ് ഇൻഡീസ് മത്സരം മാറ്റി !! പുതിയ ടോസ് സമയക്രമം അറിയാം

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ടി :20 മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം. പക്ഷേ മത്സരം എപ്പോൾ ആരംഭിക്കും എന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ലോകം. വളരെ വിചിത്ര കാരണത്താൽ മത്സരം വീണ്ടും വീണ്ടും മാറ്റി വെക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇന്ത്യൻ സമയംരാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ട കളി ഇപ്പോൾ രണ്ടാമത്തേ തവണയാണ് മാറ്റുന്നത്

ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് നടക്കാനിരുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് മത്സരം ആരംഭിക്കാൻ വീണ്ടും വീണ്ടും വൈകുമെന്നാണ് അറിയിപ്പ് ലഭിക്കുന്നത്. ഇപ്പോൾ മുൻനിശ്ചയപ്രകാരം രാത്രി 8 മണിക്ക് ആരംഭിക്കേണ്ട മത്സരം ഇന്ന് മൂന്ന് മണിക്കൂർ വൈകി രാത്രി 11 മണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ എന്നാണ് അറിയിപ്പായി എത്തുന്നത്.

മത്സരം മാറ്റുന്ന കാര്യം ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ രാത്രി 10 മണിക്ക് ആദ്യം മാറ്റിയ മത്സരം ടോസ് ഇടാൻ മുൻപാണ് വീണ്ടും മാറ്റിയത്. മത്സരത്തിന്റെ ടോസ് രാത്രി 10.30ക്ക്‌ നടക്കും.സെന്റ് കിറ്റ്സ് ദ്വീപിലെ വാർണർ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം ജയിച്ചു പരമ്പരയിൽ 1-0 ലീഡ് നേടിയ ഇന്ത്യ ഇന്നത്തെ മത്സരം കൂടി ജയിച്ച് ലീഡ് ഉയർത്താൻ ശ്രമിക്കും.

ടീം ലഗ്ഗേജ് കൊണ്ടുവരാൻ ചില സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട് എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. എങ്കിലും മത്സരം നടത്താൻ കഴിയുമെന്ന് അറിയിച്ചു. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു എന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തന്നെ അറിയിക്കുന്നത്.