ഒന്നാം ടി :20 ഇന്ന് : മത്സര സമയക്രമം!! ടീമുകൾ!! ലൈവ് ചാനൽ ഏത്???

ഇന്ത്യൻ ടീമിന്റെ മറ്റൊരു വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് ഏകദിനവും 5 ടി :20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യടനം. ഇന്ന് ഒന്നാം ഏകദിനത്തിൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമും നിക്കോളാസ് പൂരന്റെ നേതൃത്വത്തിലെ വെസ്റ്റ് ഇൻഡീസ് ടീമും ഏ റ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്. സീനിയർ താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ച ടീം ഇന്ത്യ യുവ താരങ്ങളുമായിട്ടാണ് എത്തുന്നത്.

ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുന്നത്.പ്രാദേശിക സമയം 9.30നും ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കുമാണ് മത്സരം ആരംഭിക്കുന്നതെങ്കിലും കളികൾ ഒന്നും തന്നെ ഇന്ത്യയിലെ തന്നെ പ്രമുഖ സ്വകാര്യ ചാനലുകളിൽ സംപ്രേക്ഷണം ഇല്ലെന്നത് ശ്രദ്ധേയം.വെസ്റ്റ് ഇൻഡീസ് മണ്ണിൽ നടക്കുന്ന കളി അവിടേ sports max എന്നുള്ള ചാനലിലാണ് സംപ്രേക്ഷണം. കൂടാതെ ഏകദിന, ടി :20 ക്രിക്കറ്റ്‌ പരമ്പരകളുടെ സംപ്രേഷണം നേടിയത് ഫാൻ കോഡാണ്.Fancode ആപ്പിൽ കൂടിയാണ് മത്സരം ലൈവ് ടെലികാസ്റ്റ് ചെയ്യുക

ഇന്നത്തെ ഒന്നാം ഏകദിന മത്സരം നടക്കുന്നത് പോർട്ട് ഓഫ് സ്പെയിനിലാണ് ഫാൻ കോഡ് കൂടാതെ മത്സരം സംപ്രേഷണങ്ങൾ എല്ലാം ദൂരദർശനിലും ലഭ്യമാണ്. അതേസമയം ഇന്നത്തെ കളിയിൽ എല്ലാ കണ്ണുകളും ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് തന്നെയാണ്. മലയാളി താരമായ സഞ്ജു വി സാംസൺ അടക്കം ടീമിലേക്ക് അവസരം ലഭിക്കുമോയെന്നതാണ് പ്രധാന കൗതുകം.

ഇന്ത്യൻ ഏകദിന സ്‌ക്വാഡ് :Shikhar Dhawan (C), Ravindra Jadeja (VC), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (WK), Sanju Samson (wk), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh.

വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ് :Nicholas Pooran (Captain), Shai Hope (Vice Captain), Kyle Mayers, Gudakesh Motie, Shamarh Brooks, Keacy Carty, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Keemo Paul, Rovman Powell, Jayden Seales – Reserves – Romario Shepherd, Hayden Walsh Jr.