തോൽവി പിന്നാലെ ഐസിസി ശിക്ഷ 😵‍💫എട്ടിന്റെ പണി കൊടുത്തു ഐസിസി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരം നടന്ന ഇൻഡോർ പിച്ച് ‘മോശം’ എന്ന് റേറ്റ് ചെയ്തിരിക്കുകയാണ് ഐസിസി ഇപ്പോൾ. ഇതോടൊപ്പം പിച്ചിന് മൂന്ന് ഡിമേറിറ്റ് പോയിന്റുകളും ഐസിസി നൽകിയിട്ടുണ്ട്. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ടെസ്റ്റ് മത്സരം അവസാനിച്ച സാഹചര്യത്തിലാണ് ഐസിസിയുടെ ഈ റേറ്റിംഗ് ഫലം. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.

ഇന്ത്യൻ ബാറ്റർമാർ പൂർണമായും പിച്ചിൽ പരാജയപ്പെടുന്നതായിരുന്നു മത്സരത്തിലൂടനീളം കണ്ടത്.”പിച്ച് വളരെയേറെ ഈർപ്പമുള്ളതായിരുന്നു. ബാറ്റും ബോളും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കാൻ പിച്ചിന് സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ പിച്ച് സ്പിന്നിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. മത്സരം തുടങ്ങി അഞ്ചാം പന്തിൽ തന്നെ പിച്ചിൽ വിള്ളൽ രൂപപ്പെട്ടു. ശേഷം ഇത് ആവർത്തിച്ചിരുന്നു. മാത്രമല്ല യാതൊരു സീം മൂവേമെന്റും ലഭിച്ചിരുന്നില്ല. അമിതവും അപ്രയോഗികവുമായ ബൗൺസും മത്സരത്തിലുടനീളം കാണാൻ സാധിച്ചു.”- ഐസിസി റഫറിയായ ക്രിസ് ബ്രോഡ് പറഞ്ഞു.

നിലവിൽ ഐസിസിയുടെ ഈ റേറ്റിംഗ് ബിസിസിഐക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെ അടുത്ത 14 ദിവസങ്ങൾക്കുള്ളിൽ ബിസിസിഐക്ക് അപ്പീൽ നൽകാൻ സാധിക്കും. നിലവിൽ മൂന്ന് ഡിമെറ്റ് പോയിന്റുകളാണ് പിച്ചന് നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തിനിടെ അഞ്ചോ അതിൽ അധികമോ ഡിമെറിറ്റ് പോയിന്റുകൾ ഒരു വേദിക്ക് ലഭിക്കുന്നപക്ഷം, അടുത്ത 12 മാസത്തേക്ക് വേദിയിൽ മറ്റൊരു അന്താരാഷ്ട്ര മത്സരം നടക്കില്ല.

മത്സരത്തിന്റെ ആദ്യദിനം മുതൽ പൂർണമായി സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചു തന്നെയായിരുന്നു ഇൻഡോറിൽ ഉണ്ടായിരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വെറും 109 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയുണ്ടായി. 200 ഓവറുകൾ പോലും മത്സരം നടന്നില്ല എന്നത് ഇന്ത്യയ്ക്ക് നാണക്കേടാണ്.

Rate this post