പോരാട്ടം നയിച്ചു ക്യാപ്റ്റൻ 😳😳😳നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ടീം

ബംഗ്ലാദേശ് എതിരായ രണ്ടാം ഏകദിന മത്സരത്തിലും വമ്പൻ തോൽവി നേരിട്ടു ഇന്ത്യൻ ടീം. അത്യന്തം ആവേശം അവസാന ബോൾ വരെ നീണ്ടുനിന്ന കളിയിൽ 5 റൺസ് തോൽവിയാണ് ഇന്ത്യൻ ടീം നേരിട്ടത്. നേരത്തെ ഒന്നാം ഏകദിനത്തിലും തോറ്റ ഇന്ത്യൻ ടീം ഇന്നത്തെ തോൽവിയോടെ പരമ്പരയിൽ 2.-0ന് പിറകിൽ ആയി.

അവസാന ഓവറിലെ അവസാന ബോൾ വരെ സസ്പെൻസ് നിറഞ്ഞു നിന്ന കളിയിൽ ബാറ്റ്‌സ്മാന്മാർ തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയതാണ് ഇന്ത്യക്ക്‌ തിരിച്ചടി സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് സംഘം 50 ഓവറിൽ ഏഴ് വിക്കെറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 266 റൺസിൽ അവസാനിച്ചു.

അവസാന ബോൾ വരെ പോരാടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യയെ അഭിമാന ജയത്തിലേക്ക് എത്തിക്കും എന്നൊക്കെ തോന്നിപ്പിച്ചെങ്കിലും എതിരാളികൾ ബൌളിംഗ് മുൻപിൽ ഇന്ത്യക്ക് തോൽവിയും നാണക്കേടും വഴങേണ്ടി വന്നു.പരിക്ക് കാരണം ഓപ്പൺർ റോളിൽ എത്താൻ കഴിഞില്ല എങ്കിലും ശേഷം ക്രീസിലേക്ക് എത്തിയ രോഹിത് ശർമ്മ അർഥ സെഞ്ച്വറി ആയി ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാൻ മാക്സിമം ശ്രമിച്ചു.

എന്നാൽ രോഹിത് പോരാട്ടം പാഴായി. വെറും വെറും 28 ബോളിൽ മൂന്ന് ഫോറും 5 സിക്സ് അടിക്കമാണ് രോഹിത് ശർമ്മ ഫിഫ്റ്റി അടിച്ചത്.നേരത്തെ ബംഗ്ലാദേശ് ടീമിനായി മെഹദി ഹസ്സൻ സെഞ്ച്വറി നേടി. എട്ടാം നമ്പറിൽ ബാറ്റിംഗ് എത്തിയ താരം വെടികെട്ടു തന്നെയാണ് ബംഗ്ലാദേശ് ടീമിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്

Rate this post