Shane Warne | ഞെട്ടൽ മാറാതെ ഇന്ത്യൻ താരങ്ങൾ :കണ്ണീർ മഴയായി ഇന്ത്യൻ ക്യാമ്പ് |Warne Passed Away
ക്രിക്കറ്റ് പ്രേമികൾക്കും കായിക ലോകത്തിനും എല്ലാം എക്കാലവും പിടിതരാത്ത ഒരു ചോദ്യമാണ് ഷെയ്ൻ വോൺ ലെഗ് സ്പിൻ ബോളുകൾ. ഇപ്പോൾ മരണത്തിലും എല്ലാവർക്കും ഷോക്ക് സമ്മാനിക്കുകയാണ് വോൺ.ഒടുവിൽ ആ ഒരു ഇതിഹാസം വിടവാങ്ങി.ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി വാഴ്ത്തപ്പെട്ട ഓസീസ് സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണിന് തന്റെ അൻപത്തിരണ്ടാം വയസ്സിൽ വിട.
എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത് പോലെ ഇന്ത്യൻ ടീം താരങ്ങൾക്കിടയിലും ഇതിഹാസ താരം വിടവാങ്ങൽ സൃഷ്ടിച്ചത് വലിയ ശൂന്യത. നിലവിൽ ശ്രീലങ്കക്ക് എതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ താരങ്ങൾ എല്ലാം മോഹാലിയിലാനുള്ളത്. ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം വോൺ മരണത്തിലേ ഞെട്ടൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടെ വിശദമാക്കി കഴിഞ്ഞു.
ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഓസ്ട്രേലിയൻ താരമായ വോൺ മുത്തയ്യ മുരളീധരന് പിന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരവുമാണ്.
I’m truly lost for words here, this is extremely sad. An absolute legend and champion of our game has left us. RIP Shane Warne….still can’t believe it
— Rohit Sharma (@ImRo45) March 4, 2022
Shocked beyond words. A legend of our game, an icon, and someone who revolutionised spin bowling. RIP Shane Warne. pic.twitter.com/4rjArGHpSp
— Jasprit Bumrah (@Jaspritbumrah93) March 4, 2022
RIP Shane Warne. Absolutely heartbreaking and astonishing news. pic.twitter.com/AfmczpkGty
— Shreyas Iyer (@ShreyasIyer15) March 4, 2022
Life is so fickle and unpredictable. I cannot process the passing of this great of our sport and also a person I got to know off the field. RIP #goat. Greatest to turn the cricket ball. pic.twitter.com/YtOkiBM53q
— Virat Kohli (@imVkohli) March 4, 2022
In utter disbelief and shocked pic.twitter.com/Loroq7f8n4
— Mayank Agarwal (@mayankcricket) March 4, 2022
1992ൽ ടെസ്റ്റിൽ തന്റെ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ 1999ൽ ലോകകപ്പ് ഉയർത്തിയ ആസ്ട്രേലിയൻ ടീമിൽ അംഗവുമാണ്.കൂടാതെ കരിയറിൽ ചുരുക്കം നാളുകൾ കൊണ്ട് തന്നെ എക്കാലത്തെയും മികച്ച ലെഗ് സ്പിൻ ബോളറായി വളർന്ന വോൺ പിന്നീട് ക്രിക്കറ്റ് ആസ്ട്രേലിയക്കൊപ്പം 1993മുതൽ 2003വരെ അഞ്ച് ആഷസ് പരമ്പരകളും സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു.