ഇംഗ്ലണ്ടിലെ വിജയം ഡോക്ടർമാർക്കും പട്ടാളക്കാർക്കും സമർപ്പിക്കും : ഷമിയുടെ വാക്കുകൾക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ലോകക്രിക്കറ്റിലെ തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ക്രിക്കറ്റ്‌ ലോകം ആവേശ കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീമിനെ പ്രധാന കരുത്താണ് ഇന്ത്യൻ ബൗളിംഗ് സംഘത്തിന്റെ നിലവിലെ ഫോം. ഏതൊരു വ്യത്യസ്ത സാഹചര്യത്തിലും എതിരാളികളെ വേഗം വീഴ്ത്തുവാൻ ഇന്ത്യൻ ബൗളിംഗ് പടക്ക് കഴിയുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.നാളെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും എട്ട് ദിവസത്തെ കർക്കശ ക്വാറന്റൈൻ ഇംഗ്ലണ്ടിൽ കാണും.

അതേസമയം പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി തയ്യാറെടുപ്പുകൾ ഇന്ത്യൻ സംഘം ആരംഭിച്ചിട്ടുണ്ട് ഇക്കാര്യം വിശദീകരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി. വാരാനിരിക്കുന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളും വളരെ നിർണായകം എന്ന് പറഞ്ഞ ഷമി ഇന്ത്യൻ ടീം യാതൊരു ആശങ്കയുമില്ലാതെയാണ് കളിക്കാൻ ഇറങ്ങുന്നത് എന്നും വിശദമാക്കി.

“ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് ടീമിന് കുറച്ച് മുൻതൂക്കമുണ്ട്. അവരാണ് ആദ്യം ഇംഗ്ലണ്ടിൽ എത്തിയത്. ഒപ്പം ഇംഗ്ലണ്ടിനെതിരെ അവർ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടി ഫൈനൽ ഞങ്ങൾക്ക് എതിരായ പോരാട്ടത്തിന് മുൻപായി കളിക്കുന്നുണ്ട്.ഫൈനലിൽ ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കില്ല. ഞങ്ങൾ ഒരു തരത്തിലും തെറ്റുകൾ വരുത്താതെ നോക്കണം. ഒപ്പം സാഹചര്യങ്ങളെ മനസ്സിലാക്കി കളിക്കുവാനും പരമാവധി ശ്രമിക്കണം “ഷമി വാചാലനായി.

രാജ്യത്തിനായി കളിക്കുമ്പോൾ കഴിവിന്റെ നൂറ്‌ ശതമാനവും വിനിയോഗിക്കാൻ എല്ലാ താരങ്ങളും ശ്രമിക്കുമെന്ന് പറഞ്ഞ ഷമി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുക എന്നത് ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ് എന്നും വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര കൂടി നേടാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പരമ്പര നേടിയാൽ അത് പോലീസുകാർക്കും, പട്ടാളകാർക്കും ഒപ്പം ഡോക്ടർമാർക്കും ആ വിജയം ഞാൻ സമർപ്പിക്കും.ഈ മാഹാമാരിയുടെ കാലത്ത് അവരുടെ എല്ലാം സേവനം വളരെ മഹത്തരമാണ് “ഷമി തന്റെ അഭിപ്രായം വിശദമാക്കി.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications