വേദന മനസ്സിലാക്കി ബിസിസിഐ!!സഞ്ജുവിന് വീണ്ടും അവസരം 😱😱പുത്തൻ പ്ലാനിൽ ബിസിസിഐ

ഈ വർഷം അനേകം ലിമിറ്റെഡ് ഓവർ പരമ്പരകളാണ് ഇന്ത്യൻ ടീം കളിക്കുക. നിലവിൽ ഇംഗ്ലണ്ട് എതിരെ ടി:20, ഏകദിന പരമ്പരകൾ കളിക്കുന്ന ടീം ഇന്ത്യ ശേഷം വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന, ടി :20 പരമ്പരകൾ കളിക്കും.അതേസമയം മറ്റൊരു പരമ്പരയുടെ വാർത്തകളാണ് ഇപ്പോൾ വരുന്നത്.

ഐസിസി ഏകദിന സൂപ്പർ ലീഗിന്റെ ഭാഗമായി ഇന്ത്യൻ ടീം സിംബാബ്വെയിൽ പര്യടനം നടത്തും.അടുത്ത മാസം മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരക്കായിട്ടാണ് ഇന്ത്യൻ സംഘം സിംബാബ്വേ മണ്ണിൽ കളിക്കുക.ഓഗസ്റ്റ് 18,20,22 തീയതികളിലാണ് ഇന്ത്യൻ ടീം ഏകദിന മത്സരങ്ങൾ കളിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നു.ഐസിസി ഏകദിന സൂപ്പർ ലീഗ് ഭാഗമായി നടക്കുന്ന ഈ ഒരു മൂന്ന് മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ തന്നെ പോയിന്റുകൾ അടുത്ത വർഷത്തെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള യോഗ്യതയിലേക്ക് കൂടി കണക്കാക്കുന്നതിനാൽ സിംബാബ്‌വെ ടീമിന് ഈ മത്സരങ്ങൾ നിർണായകം കൂടിയാണ്.

അതേസമയം ലോകകപ്പിന് നേരിട്ട് യോഗ്യത സ്വന്തമാക്കിയ ഇന്ത്യൻ ടീം രണ്ടാം നിര ടീമിനെ അയക്കാനാണ് കൂടുതൽ ചാൻസ്.അതിനാൽ തന്നെ അനേകം യുവ താരങ്ങൾക്ക്‌ അവസരം ലഭിച്ചേക്കും. കൂടാതെ മലയാളി താരമായ സഞ്ജു വി സാംസൺ അടക്കം ഈ ഏകദിന പരമ്പരയിലേക്ക് പരിഗണിക്കപ്പെട്ടേക്കും.ആറ് വർഷങ്ങൾക്ക്‌ ശേഷമാണ് ഇന്ത്യൻ ടീം സിംബാബ്യിൽ പര്യടനം നടത്തുന്നത്.

വെസ്റ്റ് ഇൻഡീസ് എതിരായ പര്യടനം പൂർത്തിയാക്കി ഓഗസ്റ്റ് 15ഓടെ ഇന്ത്യൻ സംഘം സിംബാബ്വെക്ക് എതിരെ കളിക്കാൻ ഹരാരയിൽ എത്തും. മലയാളി താരമായ സഞ്ജു വി സാംസൺ അടക്കം മറ്റൊരു സുവർണ്ണ അവസരമായിരിക്കും ഈ ഒരു പരമ്പര.