ഇരട്ട സെഞ്ച്വറിക്ക് അരികെ വീണുപോയി കോഹ്ലി!!ഇന്ത്യക്ക് യമണ്ടൻ ലീഡ് |Virat Kohli’s mammoth knock gives India a crucial lead
Virat Kohli’s mammoth knock gives India a crucial lead;ഓസ്ട്രേലിയക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് കൊണ്ടും പൂർണമായ ആധിപത്യം ഉറപ്പാക്കി ഇന്ത്യൻ സംഘം. ഓസ്ട്രേലിയ ഉയർത്തിയ 480 റൺസ് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിംഗ്സിൽ അടിച്ചെടുത്തത് 571 റൺസ്. ഒന്നാം ഇന്നിങ്സിൽ 91 റൺസ് ലീഡാണ് ഇന്ത്യൻ സംഘം നേടിയത്.
പരിക്ക് കാരണം ശ്രേയസ് അയ്യർ ബാറ്റിംഗ് എത്തിയില്ല. എങ്കിലും 9 വിക്കറ്റുകൾ നഷ്ടത്തിൽ ഇന്ത്യൻ ടീം 91 റൺസ് ലീഡ് നേടി കയ്യടികൾ നേടി. ഇന്ത്യൻ ഇന്നിങ്സിൽ എല്ലാവരെയും ഞെട്ടിച്ചത് മറ്റാരും അല്ല ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി തന്നെ.3 വർഷത്തെ ഇടവേളക്ക് ശേഷം തന്റെ മറ്റൊരു ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്ലിയാണ് അവസാനമായി ഇന്ത്യൻ ഇന്നിങ്സിൽ പുറത്തായത്. ഡബിൾ സെഞ്ച്വറി നേടാൻ കഴിയാതെ കോഹ്ലി പുറത്തായത് വേദനയായി മാറി.
വിരാട് കോഹ്ലി 363 ബോളുകളിൽ നിന്നും 15 ഫോറുകൾ അടക്കമാണ് 186 റൺസ് നേടിയത്. കോഹ്ലിക്ക് പുറമെ ഇന്ത്യൻ ഒന്നാം ഇന്നിങ്സിൽ തിളങ്ങിയത് ശുഭ്മാൻ ഗിൽ (138 റൺസ് ) പൂജാര (42 റൺസ് ), ജഡേജ (28 റൺസ് ), കെ. എസ്. ഭരത് (44), അക്ഷർ പട്ടേൽ (79 റൺസ് ) എന്നിവരാണ്.