Ind : Aus Test Match :ഇന്ത്യൻ ക്രിക്കറ്റിൽ ഇത് ആദ്യം …..ഞെട്ടി ക്രിക്കറ്റ്‌ ലോകം!! Indian Team Rare and Unique Record

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു അത്യപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. തുടർച്ചയായി 6 വിക്കറ്റുകളിലും 50 റൺസിനു മുകളിൽ പാർണർഷിപ്പ് നേടിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത് മത്സരത്തിൽ ആദ്യ വിക്കറ്റ് മുതൽ ആറാം വിക്കറ്റ് വരെ ഇന്ത്യ 50 റൺസിന് മുകളിൽ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി 6, 50ലധികം കൂട്ടുകെട്ടുകൾ ഉണ്ടാവുന്നത്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ വിക്കറ്റിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ട് ആയിരുന്നു പടുത്തുയർത്തിയത്. രണ്ടാം വിക്കറ്റിൽ ഗില്ലും പൂജാരയും ചേർന്ന 113 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഗില്ലും കോഹ്ലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ സ്വരൂപിച്ചത് 58 റൺസായിരുന്നു. ശേഷം നാലാം വിക്കറ്റിൽ കോഹ്ലിയും ജഡേജയും ചേർന്ന 64 റൺസ് നേടുകയുണ്ടായി. അഞ്ചാം വിക്കറ്റിൽ കെ എസ് ഭരതും കോഹ്ലിയും ക്രീസിൽ ഉറച്ചപ്പോൾ 84 റൺസാണ് ഇന്ത്യ നേടിയത്. ഒപ്പം നിലവിൽ അക്ഷർ പട്ടേലും കോഹ്ലിയും ചേർന്ന്റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്[162]

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ വളരെ നിർണായകമായ കൂട്ടുകെട്ടായിരുന്നു ഇവയൊക്കെയും. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 480 മറികടക്കാൻ ഇന്ത്യയെ സഹായിച്ചത് ഈ കൂട്ടുകെട്ടുകളാണ്. മത്സരത്തിന്റെ നാലാം ദിവസം ശക്തമായ നിലയിൽ തന്നെയാണ് ഇന്ത്യ നിൽക്കുന്നത്.ഓസ്ട്രേലിയക്ക് എതിരായ നാലാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ബാറ്റ് കൊണ്ടും പൂർണമായ ആധിപത്യം ഉറപ്പാക്കി ഇന്ത്യൻ സംഘം. ഓസ്ട്രേലിയ ഉയർത്തിയ 480 റൺസ് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിംഗ്സിൽ അടിച്ചെടുത്തത് 571 റൺസ്. ഒന്നാം ഇന്നിങ്സിൽ 91 റൺസ് ലീഡാണ് ഇന്ത്യൻ സംഘം നേടിയത്.

അഞ്ചാം ദിവസം ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയാൽ ഇന്ത്യക്ക് മത്സരത്തിൽ വിജയം കാണാനാവും. എന്നിരുന്നാലും മത്സരത്തിന്റെ നാലാം ദിവസവും പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്നുണ്ട്.

Rate this post