കസറി സഞ്ജുവും അക്ഷറും!!പാക്കിസ്ഥാന്റെ അപൂർവ്വ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യ ജയം നേടി. അവസാന ഓവർ വരെ ത്രില്ലർ നിറഞ്ഞ മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്, 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടി വിജയലക്ഷ്യം മറികടന്നു.

ഈ വിജയത്തോടെ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ക്രിക്കറ്റിൽ ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാൻ സ്വന്തമാക്കി വച്ചിരുന്ന റെക്കോർഡ് ആണ് ഇന്ത്യ ഈ വിജയത്തോടെ മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്.

ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായി 12-ാമത്തെ ഏകദിന പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 2006-ൽ ബ്രയാൻ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് സംഘമാണ് ഇന്ത്യയെ അവസാനമായി ഏകദിന പരമ്പരയിൽ പരാജയപ്പെടുത്തിയത്. അതിന് ശേഷം നടന്ന 12 ഏകദിന പരമ്പരകളും ഇന്ത്യയാണ് സ്വന്തമാക്കിയത്. ഇതോടെ, 1996 മുതൽ 2021 വരെയുള്ള കാലത്തിനിടെ സിംബാബ്‌വെക്കെതിരെ പാക്കിസ്ഥാൻ നേടിയ 11 തുടർച്ചയായ ഏകദിന പരമ്പരകളുടെ റെക്കോർഡ് പഴങ്കഥയായി.

മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ്‌ ചെയ്ത വിൻഡീസിന് വേണ്ടി ഓപ്പണർ ഷായ് ഹോപ്‌ (115), ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (74) എന്നിവരാണ് തിളങ്ങിയത്. അതേസമയം, ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ (63), സഞ്ജു സാംസൺ (54), അക്സർ പട്ടേൽ (64) എന്നിവർ അർധ സെഞ്ച്വറി പ്രകടനങ്ങളുമായി കരുത്തോടെ തിരിച്ചടിച്ചു. മത്സരത്തിൽ ഷാർദുൽ താക്കൂർ 3 വിക്കറ്റുകൾ വീഴ്ത്തി