ദൂബൈ സിക്സടി മാസ്സ്… ജൈസ്വാൾ ഫിഫ്റ്റി വെടികെട്ട്!! ജയം റാഞ്ചി ഇന്ത്യൻ ടീം

അഫ്ഗാൻ എതിരായ രണ്ടാം ടി :20യിലും വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാൻ ഉയർത്തിയ 173 റൺസ് ടാർജെറ്റ് അനായാസം മറികടന്ന ഇന്ത്യൻ ടീം പരമ്പരയിൽ 2-0മുൻപിലേക്ക് എത്തി.

ബാറ്റിംഗിൽ ഇന്ത്യൻ താരങ്ങൾ അഫ്‌ഘാൻ ടീമിനെ പൂർണ്ണമായി അടിച്ചു തകർക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒന്നാമത്തെ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ വിക്കറ്റ് നഷ്ടമായി. രോഹിത് നേരിട്ട ഫസ്റ്റ് ബോളിൽ തന്നെ ഡക്കായി മടങ്ങി. ശേഷം എത്തിയ വിരാട് കോഹ്ലി അറ്റാക്കിങ് ശൈലിയിൽ മുന്നേറി.

കോഹ്ലി വെറും 16 ബോളിൽ 5 ഫോർ അടക്കം 29 റൺസ് നേടിയപ്പോൾ പരിക്ക് ശേഷം ടീമിലേക്ക് എത്തിയ ജൈസ്വാൾ അർഥ സെഞ്ച്വറിയുമായി തിളങ്ങി. താരം മറ്റൊരു ഫിഫ്റ്റി അതിവേഗം നേടി.ജൈസ്വാൾ വെറും 34 ബോളിൽ 5 ഫോറും 6 സിക്സ് അടക്കം 68 റൺസ് നേടി മടങ്ങി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് ശിവം ദൂബൈ ബാറ്റിംഗ്. കഴിഞ്ഞ കളിയിലെ മാൻ ഓഫ് ദി മാച്ച് കൂടിയായ താരം ഇന്ത്യയെ ജയത്തിലേക്ക് പതിനാറാം ഓവറിൽ എത്തിച്ചു. താരം വെറും 32 ബോളിൽ 5ഫോറും 4 സിക്സ് അടക്കം 62 റൺസ് നേടി.

അതേസമയം നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ അഫ്ഗാനിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 14 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസിനെയും 8 റൺസ് നേടിയ ഇബ്രാഹിം സദ്രാനേയും അഫ്ഗാന് നഷ്ടമായി.57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ രണ്ടാം അർധസെഞ്ചുറിയാണിത്.

നജിബുള്ള സദ്രാര്‍ 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരിം ജനത്തും മുജീബുര്‍ റഹ്‌മാനുമാണ് അഫ്ഗാന്‍ സ്‌കോര്‍ 172-ല്‍ എത്തിച്ചത്. കരിം 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. ഒമ്പത് പന്തുകള്‍ നേരിട്ട മുജീബ് 21 റണ്‍സ് നേടി.ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.നാല് ഓവറിൽ 17 റൺസാണ് അക്സർ വഴങ്ങിയത്.അക്സർ ടി20 ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ചു