സഞ്ജുവും ഇന്ത്യൻ ടീമിൽ 😍😍അയർലാൻഡ് എതിരായ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആവേശപൂർവ്വം കാത്തിരുന്ന അയർലാൻഡ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിൽ അടക്കം ഒഴിവാക്കിയ താരങ്ങളെ ഉൾപെടുത്തിയാണ് ഇപ്പോൾ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാപ്റ്റനായി ഹാർദിക്ക് പാണ്ട്യ എത്തുന്ന ടീമിൽ ദിനേശ് കാർത്തിക്ക് ഒന്നാം നമ്പർ വിക്കെറ്റ് കീപ്പറും മലയാളി വിക്കെറ്റ് കീപ്പർ സഞ്ജുവും സ്‌ക്വാഡിലേക്ക് സ്ഥാനം നേടി പ്രമുഖരായ താരങ്ങൾക്ക്‌ എല്ലാം റസ്റ്റ്‌ അനുവദിച്ചുള്ള സ്‌ക്വാഡിൽ ദീപക് ഹൂഡ, സൂര്യകുമാർ യാദവ് എന്നിവർ തിരികെ എത്തി.സഞ്ജു സാംസൺ പുറമേ സ്റ്റാർ ബാറ്റ്‌സ്മാൻ രാഹുൽ ത്രിപാടിയും ഇന്ത്യൻ ടീമിലേക്ക് എത്തി.

അതേസമയം നിലവിൽ പുരോഗമിക്കുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ 5 ടി :20 മത്സര പരമ്പരക്ക്‌ ശേഷമാണ് ഇന്ത്യൻ ടീം അയർലാൻഡ് എതിരെ രണ്ട് ടി :20 മത്സരങ്ങൾ കളിക്കുക.ആദ്യമായിട്ടാണ് ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ ടീം ക്യാപ്റ്റനായി എത്തുന്നത്. നേരത്തെ ഐപിഎല്ലിൽ ഗുജറാത്ത്‌ ടീമിനെ ഹാർദിക്ക് കിരീട ജയത്തിലേക്ക് നയിച്ചിരുന്നു

ഇന്ത്യൻ സ്‌ക്വാഡ് :Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik