ഇവിടെയാണ് തോറ്റത് 😳😳😳ഈ പിഴവ് തോൽപ്പിച്ചു!! കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ എല്ലാം തന്നെ ഒരിക്കൽ കൂടി വിഷമം സമ്മാനിച്ച ഇന്ത്യൻ ടീമിന് ദയനീയ തോൽവി. ആവേശം നിറഞ്ഞുനിന്ന മാച്ചിൽ ഒരു വിക്കെറ്റ് തോൽവിയാണ് ഇന്ത്യൻ സംഘം നേരിട്ടത്. അവസാന വിക്കറ്റിൽ ബംഗ്ലാദേഷിന്റെ പോരാട്ടം തന്നെയാണ് അവർക്ക്‌ ഐതിഹാസിക ജയം സമ്മാനിച്ചത്.

അതേസമയം ഇന്നത്തെ മാച്ചിലെ തോൽവി ഇന്ത്യൻ ടീമിന് നൽകുന്ന മുന്നറിയിപ്പുകൾ ധാരാളമാണ്. ഒരിക്കൽ കൂടി ഫീൽഡിൽ അടക്കം ഇന്ത്യൻ താരങ്ങൾ നിർണായക ടൈമിൽ കാണിക്കുന്ന പിഴവുകൾ ഇന്ത്യൻ തോൽവിക്ക് കാരണമായി മാറുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ വിക്കെറ്റ് കീപ്പർ രാഹുൽ കാണിച്ച പിഴവ് ഇന്ത്യക്ക് അർഹമായ ജയം നഷ്ടമാക്കി.

അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ച മോശം പ്രകടനം തന്നെയാണ് ടീം ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ചത്.അവസാന 30 ബോളിൽ ബംഗ്ലാദേശ് ടീമിന് ജയിക്കാനായി എട്ട് റൺസ് വേണമെന്നിരിക്കെ ഇന്ത്യൻ ടീം ലാസ്റ്റ് വിക്കെറ്റ് വീഴ്ത്താനും ജയം നേടാനും കഴിവിന്റെ പരമാവധി നോക്കി. പക്ഷെ ജയം ബംഗ്ലാദേശ് നേടി.കൂടാതെ രാഹുൽ നഷ്ടമാക്കിയ സുവർണ്ണ അവസരവും തോൽവിയിൽ ഏറെ പ്രധാനമായി.

Rate this post