ടോസ് ഇന്നും ഇന്ത്യക്ക്! സഞ്ജു ഓപ്പണർ ആയി എത്തുമോ??? സർപ്രൈസ് താരം ടീമിൽ

സിംബാബ്വെക്ക് എതിരായ ഏകദിന പരമ്പര ലക്ഷ്യമാക്കി ഇന്ത്യൻ ടീം എത്തുമ്പോൾ ശക്തരായ എതിരാളികൾക്ക് എതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സിംബാബ്വെ ടീം എത്തും. ഒന്നാം ഏകദിനത്തിൽ നേടിയ 10 വിക്കെറ്റ് ജയത്തിന്റെ ആത്മവിശ്വാസവുമായി ലോകേഷ് രാഹുലും സംഘവും എത്തുമ്പോൾ ഏതൊക്കെ താരങ്ങൾക്ക്‌ കൂടുതൽ അവസരം ബാറ്റിങ്ങിൽ അടക്കം ഇന്നത്തെ കളിയിൽ ലഭിക്കുമെന്നത് ശ്രദ്ധേയം.

അതേസമയം മത്സരത്തിൽ ടോസ് സ്വന്തമാക്കിയ ഇന്ത്യൻ നായകനായ കെ. എൽ. രാഹുൽ വീണ്ടും ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീം ഒരു മാറ്റാവുമായി എത്തിയപ്പോൾ രണ്ട് മാറ്റങ്ങളാണ് സിംബാബ്വെ പ്ലേയിംഗ്‌ ഇലവനിൽ വന്നത്. പരിക്ക് കാരണം നീണ്ട നാളുകൾക്ക്‌ ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തിയ ദീപക് ചാഹറിന് പകരം ശാർദൂൽ താക്കൂറിനാണ് ഇന്ത്യൻ ടീം രണ്ടാം ടി :20യിൽ അവസരം നൽകിയത്. ദീപക് ചാഹറിന് പരിക്ക് ആശങ്കകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

“ഞങ്ങൾ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നു. എനിക്ക് തോന്നുന്നത് ഇന്നത്തെ വിക്കെറ്റ് കുറച്ചുകൂടി മികച്ചതായി. കൂടാതെ മുമ്പത്തെ പ്രതലത്തേക്കാൾ വളരെ ഹാർഡറായി തോന്നുന്നു, ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ എല്ലാം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു”ക്യാപ്റ്റൻ രാഹുൽ ടോസ് സമയം വിശദമാക്കി

ഇന്ത്യൻ ടീം :Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul(c), Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Kuldeep Yadav, Prasidh Krishna, Mohammed Siraj

സിംബാബ്വെ ടീം :Innocent Kaia, Takudzwanashe Kaitano, Wesley Madhevere, Sean Williams, Sikandar Raza, Regis Chakabva(w/c), Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Tanaka Chivanga

Rate this post