റെക്കോർഡുകൾ പെരുമഴകാലവുമായി ഇന്ത്യൻ ടീം 😳😳😳തകർന്നത് നൂറ്റാണ്ടിലെ റെക്കോർഡുകൾ

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ തേടി നിരവധി റെക്കോർഡുകൾ ആണ് എത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും, പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. 2-1 ന് പരമ്പര വിജയിച്ച ഇന്ത്യ, 12 വർഷങ്ങൾക്ക് ശേഷമാണ് നാട്ടിൽ ദക്ഷിണാഫ്രിക്കെതിരെ ഒരു ഏകദിന പരമ്പര നേടുന്നത് എന്നത് ശ്രദ്ധേയമാണ്.

കൂടാതെ, ദക്ഷിണാഫ്രിക്കക്കെതിരായ ഡൽഹി ഏകദിനത്തിലെ ജയത്തോടെ 2003-ൽ ഓസ്ട്രേലിയ കുറിച്ച ഒരു സുവർണ്ണ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ജയം നേടുന്ന ടീം എന്ന ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പം ആണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഡൽഹി ഏകദിന ജയത്തോടെ, 2022-ൽ വിവിധ ഫോർമാറ്റുകളിലായി 38 വിജയങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്.

2003-ൽ ഓസ്ട്രേലിയ കളിച്ച 47 മത്സരങ്ങളിൽ 38 എണ്ണത്തിലും വിജയിച്ചിരുന്നു. 19 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ, 2022-ൽ ഇന്ത്യ ആ നേട്ടത്തിനൊപ്പം എത്തിയിരിക്കുന്നത് 55 മത്സരങ്ങളിൽ നിന്നാണ്. അതായത് ഈ വർഷം ഇന്ത്യ വ്യത്യസ്ത ഫോർമാറ്റുകളിലായി 55 മത്സരങ്ങൾ ഇതിനോടകം കളിക്കുകയും അതിൽ 38 ജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ മറികടന്ന് ഈ റെക്കോർഡ് ഒറ്റയ്ക്ക് കൈവശം വെക്കാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്.

ഒരു കലണ്ടർ വർഷം 38 വിജയങ്ങൾ ഇന്ത്യയ്ക്ക് ഇതുവരെ നേടാൻ സാധിച്ചിട്ടില്ലെങ്കിലും, 2017-ൽ ഇന്ത്യ 37 ജയങ്ങൾ നേടിയിട്ടുണ്ട്. മാത്രമല്ല, ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിൽ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമായി കഴിഞ്ഞ ദിവസം നടന്ന ഡൽഹി ഏകദിനം മാറി. ഡൽഹി ഏകദിനത്തിൽ 185 പന്തുകൾ ബാക്കിനിൽക്കെ ആണ് ഇന്ത്യ വിജയിച്ചത്. 2018-ൽ 177 പന്തുകൾ ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയം നേടിയ റെക്കോർഡ് ആണ് ഇപ്പോൾ ഇന്ത്യ തിരുത്തിയിരിക്കുന്നത്.