സഞ്ജു വീണ്ടും ടീമിൽ പക്ഷേ ഒരൊറ്റ കളി മാത്രം : ടി :20, ഏകദിന ടീമുമായി ബിസിസിഐ

മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ മറ്റൊരു സന്തോഷവും ഒപ്പം നിരാശയും സമ്മാനിച്ചു ഇംഗ്ലണ്ട് എതിരായ ടി :20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മൂന്ന് ടി :20 കളും മൂന്ന് ഏകദിനവുമാണ് ഇന്ത്യൻ ടീം അവസാന ടെസ്റ്റ്‌ മത്സരത്തിന് പിന്നാലെ ശക്തരായ ഇംഗ്ലണ്ട് എതിരെ കളിക്കുക. മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു സാംസൺ ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം നേടി എന്നതാണ് ശ്രദ്ധേയം.

ഒന്നാം ടി :20ക്കായി ഒരു ടീമും. രണ്ട്, മൂന്ന് ടി :20കൾക്കായി മറ്റൊരു ടീമിനെയുമാണ് ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചത്. കോവിഡ് കാരണം ടെസ്റ്റ്‌ മത്സരത്തിൽ നിന്നും പിന്മാറിയ രോഹിത് ശർമ്മയാണ് ടി:20, ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ 77 റൺസുമായി തിളങ്ങിയ സഞ്ജുവിന് ഒരു അവസരം കൂടി ഇന്ത്യ ജേഴ്സിയിൽ നൽകാൻ തീരുമാനിച്ചപ്പോൾ താരത്തിന് ആ അവസരം ഒരൊറ്റ ടി :29യിലേക്ക് ഒതുങ്ങി എന്നതാണ് ശ്രദ്ധേയം. അതേസമയം ഇന്ത്യക്ക് എതിരായ ലിമിറ്റെഡ് ഓവർ മത്സരങ്ങൾക്ക്‌ മുൻപായി ഇംഗ്ലണ്ട് ടീം അവരുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്ലറാണ് പുതിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ.

ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ ടീം :Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya,Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi

ശേഷിക്കുന്ന രണ്ട് ടി :20കൾക്കുള്ള ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh