ദി കോഹ്ലി ഷോ!!പാക് ടീമിനെ പറത്തി ഇന്ത്യൻ ജയം | Match Report

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ ഏറെ സമ്മർദ്ദത്തിലാക്കിയ മാച്ചിൽ പാകിസ്ഥാൻ എതിരെ 4 വിക്കെറ്റ്ജയവുമായി ടീം ഇന്ത്യ. ആവേശ പോരാട്ടത്തിൽ അവസാന ഓവറിലാണ് ടീം ഇന്ത്യ ജയം പിടിച്ചെടുത്തത്.ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ ടീം 159 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ടീം 20 ഓവറിൽ ടാർജെറ്റ് മറികടന്നു.

അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യൻ ടീമിന് ജയം ഒരുക്കിയത് സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലി മാസ്മരിക അർഥ സെഞ്ച്വറി പ്രകടനം തന്നെ. തുടരെ അതിവേഗം നാല് വിക്കറ്റുകൾ നഷ്ടമായ ടീം ഇന്ത്യക്ക് കരുത്തായി മാറിയത് വിരാട് കോഹ്ലി : ഹാർഥിക്ക് പാന്ധ്യ അഞ്ചാം വിക്കെറ്റ് കൂട്ടുകെട്ട് തന്നെ. ഇന്ത്യക്കായി വിരാട് കോഹ്ലി 82 റൺസ് നേടിയപ്പോൾ ഹാർഥിക്ക് പാന്ധ്യ 40 റൺസ് നേടി.

പത്തൊൻപതാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ തുടരെ സിക്സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യക്ക് സർപ്രൈസ് ജയം ഒരുക്കിയത്. നേരത്തെ രാഹുൽ, രോഹിത് ശർമ്മ എന്നിവർ വിക്കെറ്റ് ആദ്യത്തെ പവർപ്ലെയിൽ തന്നെ നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു. വിരാട് കോഹ്ലി വെറും 53 ബോളിൽ 6 ഫോറും 4 സിക്സ് അടക്കമാണ് 82 റൺസ് നേടിയത്.

അതേസമയം നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക് ടീമിന് തുടക്കത്തിൽ തകർച്ച നേരിട്ടു എങ്കിലും അവസാന ഓവറുകളിൽ അവർ അതിവേഗം റൺസ് നേടിയാണ് സ്കോർ 158ലേക്ക് എത്തിച്ചത്. ഇന്ത്യക്കായി അർഷദീപ്, ഹാർഥിക്ക് പാന്ധ്യ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.