സ്റ്റമ്പ്സുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സ്പിൻ ജോഡി!! സൗത്താഫ്രിക്ക 99ൽ പുറത്ത്!!തിളങ്ങി ഇന്ത്യൻ ടീം

Indian Team bowling ;സൗത്താഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിന മത്സരം ജയിച്ചു നാട്ടിലെ മറ്റൊരു ലിമിറ്റഡ് ഓവർ പരമ്പര നേടുകയാണ് ശിഖർ ധവാനും സംഘവും ആഗ്രഹിക്കുന്നത്. റാഞ്ചി ഏകദിനതിലെ അതേ മികവ് ഇന്ത്യൻ ടീം ഡൽഹിയിലെ മൂന്നാം ഏകദിന മാച്ചിലും ആവർത്തിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ധവാൻ ബൌളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനം ശരി എന്ന് തെളിയിക്കും രീതിയിൽ തന്നെയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ പന്തെറിഞ്ഞത്. തുടക്കത്തിൽ തന്നെ ഓപ്പണർ ഡീകൊക്ക് വിക്കെറ്റ് വാഷിങ്ടൺ സുന്ദർ വീഴ്ത്തിയപ്പോൾ പിന്നീട് മുഹമ്മദ്‌ സിറാജ് രണ്ട് വിക്കെറ്റ് വീഴ്ത്തി തന്റെ റോൾ ഭംഗിയാക്കി

ശേഷം എത്തിയ കുൽദീപ് യാദവും ഷാബാസ് അഹമ്മദ്‌ കൂടി ഭംഗിയായി ബോൾ ചെയ്തതോടെ ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ ബാറ്റിംഗ് നടുവോടിച്ചു. ഇതോടെ 27.1 ഓവറിൽ വെറും 99 റൺസിൽ സൗത്താഫ്രിക്കൻ ടീം ആൾ ഔട്ട്‌.

ഇന്ത്യക്കായി ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ സ്പിൻ ജോഡി ഭംഗിയായി പന്തെറിഞ്ഞു.ഷാബാസ് അഹമ്മദ്‌, സുന്ദർ എന്നിവർ രണ്ടും കുൽദീപ് യാദവ് നാല് വിക്കറ്റും സ്വന്തമാക്കി.