പോയിന്റ് ടേബിളിൽ ഒന്നാമത് ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി : ഇന്ത്യക്ക് ഇനി സെമി ഫൈനൽ പരീക്ഷണം

സിംബാബ്വെക്ക് എതിരായ മാച്ചിലും ജയം നേടി ഇന്ത്യൻ ടീം. സെമിയിലേക്ക് മത്സരം മുൻപേ തന്നെ യോഗ്യത സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇന്നത്തെ മാച്ചിൽ സിംബാബ്വെക്ക് എതിരെ നേടിയത് 71 റൺസ് ജയം. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് ടീം ഇന്ത്യ സെമിയിലേക്ക് രാജകീയ എൻട്രി നേടുന്നത്.IND 186/5 (20),ZIM 115 (17.2)

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ ലഭിച്ചത് ഒട്ടും മികച്ച തുടക്കമല്ല. ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടമായ ഇന്ത്യക്ക് പിന്നീട് കരുത്തായി മാറിയത് രാഹുൽ (51 റൺസ് ), സൂര്യ കുമാർ യാദവ് (61 റൺസ് ) എന്നിവർ ഇന്നിങ്സുകൾ തന്നെ.വെടികെട്ട് ബാറ്റിംഗുമായി സൂര്യകുമാർ യാദവ് ഒരിക്കൽ കൂടി തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ 186 റൺസിലേക്ക് എത്തി.

വെറും 25 പന്തുകളിൽ 6 ഫോറും 4 സിക്സ് അടക്കമാണ് സൂര്യകുമാർ 61 റൺസ് പായിച്ചത്. ഈ വർഷം ടി :20 ക്രിക്കറ്റിൽ മാത്രം 1000 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരവുമായി സൂര്യ മാറി.മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും സിംബാബ്വെ ഇന്ത്യക്ക് ഭീക്ഷണിയായി മാറിയില്ല. ഇന്നിങ്സ് ആദ്യത്തെ ബോളിൽ തന്നെ ഭുവി വിക്കെറ്റ് വീഴ്ത്തിയപ്പോൾ ഒരിക്കൽ കൂടി ഇന്ത്യൻ ടീം ഫീൽഡിൽ തിളങ്ങി.

ഇന്ത്യക്കായി അശ്വിൻ മൂന്നും ഷമി, ഹാർഥിക്ക് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.