ബൗൾ കൊണ്ട് ജഡേജ ബാറ്റ് കൊണ്ട് ഇന്ത്യ!! 6 വിക്കെറ്റ് കിടു ജയവുമായി ഇന്ത്യൻ സംഘം
ഓസ്ട്രേലിയക്ക് എതിരായ ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ സർപ്രൈസ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ഒരുവേള മൂന്നാം ദിനം ഇന്ത്യൻ ടീം തോൽവി വഴങ്ങുമെന്ന് തോന്നിപ്പിച്ച മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യൻ സംഘം ജയവും പരമ്പരയും സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് ജയം നേടിയ രോഹിത് ശർമ്മയും ടീമും ഡൽഹി ടെസ്റ്റിൽ നേടിയത് 6 വിക്കറ്റിന്റെ മാസ്മരിക ജയം.
മൂന്നാം ദിനത്തിൽ ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് പക്ഷെ ഇന്ത്യൻ സ്പിൻ കോംമ്പോയായ ജഡേജ, അശ്വിൻ എന്നിവർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അശ്വിൻ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഹെഡ് വിക്കെറ്റ് വീഴ്ത്തിയപ്പോൾ ശേഷം എത്തിയ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ ജഡേജ എറിഞ്ഞിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അശ്വിൻ മൂന്ന് ടോപ് ഓർഡർ വിക്കെറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഏഴ് വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ നേടി.

ഇന്ത്യൻ ബൌളിംഗ് മുൻപിൽ തകർന്ന ഓസ്ട്രേലിയൻ ടീം വെറും 113 റൺസിൽ രണ്ടാം ഇന്നിങ്സിൽ ആൾ ഔട്ട് ആയതോടെ ഇന്ത്യക്ക് മുൻപിൽ ജയിക്കാൻ 115 റൺസ് ടാർജറ്റ് എത്തി. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഒരു റൺസ് ലീഡ് നേടിയിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ ലഭിച്ചത് ഷോക്കാണ്. ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ രാഹുൽ വിക്കെറ്റ് നഷ്ടമായി. ശേഷം ഇന്ത്യൻ ഇന്നിങ്സിൽ കരുത്തായി മാറിയത് ക്യാപ്റ്റൻ രോഹിത് ശർമ്മ അറ്റാക്കിങ് ഇന്നിങ്സ് തന്നെ.
രോഹിത് ശർമ്മ വെറും 20 ബോളിൽ 31 റൺസ് നേടിയപ്പോൾ പൂജാര 31 റൺസ്സുമായി പുറത്താകാതെ നിന്ന്. കോഹ്ലി 20 റൺസും നേടി.