കിവീസ് എതിരായ ഒന്നാം ഏകദിനത്തിൽ ആവേശ ജയം നേടി ഇന്ത്യൻ ടീം. അവസാന ഓവർ വരെ സസ്പെൻസ് നിറഞ്ഞ കളിയിൽ ഇന്ത്യൻ ടീം അവസാന നിമിഷം മികച്ച ബൌളിംഗ് മികവിനാൽ ജയം പിടിച്ചെടുത്തു. ഇന്നത്തെ ഈ 12 റൺസ് ജയത്തോടെ ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലേക്ക് എത്തി.
ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 8 വിക്കെറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ കിവീസ് പോരാട്ടം 49.2 ഓവറിൽ 337 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് ടീമിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും ഏഴാം വിക്കറ്റിൽ ഒന്നിച്ച സാന്റ്നർ : ബ്രസ്വൽ സഖ്യം ഇന്ത്യക്ക് ആശങ്കകൾ സമ്മാനിച്ചു. മനോഹര ബാറ്റിംഗ് മികവിനാൽ സെഞ്ച്വറി അടിച്ച കിവീസ് താരം ബ്രേസ്വൽ വെറും 78 ബോളിൽ 12 ഫോറും 10 സിക്സ് അടക്കം 140 റൺസ് നേടിയപ്പോൾ ഒപ്പം കൂടിയ സാന്റ്നർ 57 റൺസ് നേടി.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ താക്കൂർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കെറ്റ് വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി യുവ ഓപ്പണിങ് ബാറ്റ്സ്മാൻ ഗിൽ ഇരട്ട സെഞ്ച്വറി പായിച്ചു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറിക്കാരൻ എന്നുള്ള നേട്ടം കരസ്ഥമാക്കിയ ഗിൽ വെറും 149 ബോളിൽ 208 റൺസ് നേടിയപ്പോൾ ഇന്ത്യൻ ടോട്ടൽ 349ലേക്ക് എത്തി. ജനുവരി 21നാണ് രണ്ടാം ഏകദിനം.