ഒടുവിൽ അതും സംഭവിച്ചു 😱😱ഏകദിന നൂറ്റാണ്ടിൽ ഇന്ത്യക്ക് ആ നേട്ടം

ഇന്ത്യ :ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും വിജയത്തോടെ തുടക്കം കുറിക്കാൻ ടീം ഇന്ത്യക്ക് കഴിഞ്ഞപോൾ പിറന്നത് ചരിത്രം.ഒന്നാമത്തെ ഏകദിനത്തിൽ 10 വിക്കറ്റിന്റെ മാസ്മരിക ജയമാണ് രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ടീം ഇന്ത്യ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ടീമിന് ഒരു തരം ഉത്തരവും ഇല്ലാതെ പോയി

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീം വെറും 110 റൺസിൽ 25.3 ഓവറിൽ പുറത്തായപോൾ മറുപടി ബാറ്റിങ്ങിൽ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടം കൂടാതെ ടീം ഇന്ത്യ വിജയലക്ഷ്യത്തിലേക്ക്‌ എത്തി. ഇന്ത്യക്കായി രോഹിത് ശർമ്മ (76 റൺസ്‌ ), ശിഖർ ധവാൻ(31 റൺസ്‌ )എന്നിവർ തിളങ്ങി. ഈ ജയത്തോടെ അപൂർവമായ അനവധി റെക്കോർഡുകൾ കൂടി ഇന്ത്യൻ ടീം സ്വന്തമാക്കി.

നേരത്തെ ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ ഷമി എന്നിവർ മാസ്മരിക ന്യൂ ബോൾ പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ബുംറ 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി മൂന്ന് വിക്കെറ്റ് വീഴ്ത്തി. ഈ ഒരു 10 വിക്കെറ്റ് ജയത്തോടെ ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി. ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് എതിരെ 10 വിക്കെറ്റ് ജയം സ്വന്തമാക്കുന്നത്. കൂടാതെ ഇംഗ്ലണ്ട് ടീം നീണ്ട 10 വർഷം ശേഷമാണ് 10 വിക്കെറ്റ് തോൽവി ഏകദിന ഫോർമാറ്റിൽ വഴങ്ങുന്നത്.

കൂടാതെ ഇന്ത്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമി ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ എന്നുള്ള നേട്ടം സ്വന്തമാക്കി. കൂടാതെ ജസ്‌പ്രീത് ബുംറ ഓവൽ ഗ്രൗണ്ടിൽ 5 വിക്കെറ്റ് നേട്ടം ഏകദിന ഫോർമാറ്റിൽ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ കൂടിയായി.