ത്രില്ലറിൽ നാണംകെടുത്തി ബംഗ്ലാദേശ് ടീം 😳😳😘ഞെട്ടി ഇന്ത്യൻ ക്യാമ്പ് 😳1 വിക്കെറ്റ് തോൽവി

ബംഗ്ലാദേശ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലും തോൽവിയോടെ തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. അത്യന്തം ആവേശവും സസ്പെൻസും നിറഞ്ഞുനിന്ന ലോ സ്കോറിങ് മാച്ചിൽ ബംഗ്ലാദേശ് ടീം നേടിയത് ഒരു വിക്കെറ്റ് ജയം. ഇന്ത്യൻ ബൌളിംഗ് നിരയുടെ മികച്ച പ്രകടനം തന്നെയാണ് ടീം ഇന്ത്യക്ക് അഭിമാന ജയം സമ്മാനിക്കുന്ന നിമിഷം വരെ എത്തിച്ചത് എങ്കിലും അവസാന വിക്കറ്റിൽ ബംഗ്ലാദേശ് ടീം ജയം നേടി

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സംഘം വെറും 186 റൺസിൽ പുറത്തായി ഞെട്ടൽ സൃഷ്ടിച്ചപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് പോരാട്ടം ഓവറിൽ ജയത്തിലേക്ക് എത്തി. അവസാന വിക്കറ്റിൽ മെഹന്ദി ഹസൻ: മുസ്‌തഫിസുർ സഖ്യമാണ് ബംഗ്ലാദേശ് ടീമിന് ജയം നൽകിയത്.ഒരുവേള തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസ്, സ്പിൻ ബൗളർമാർ ജയം പിടിച്ചെടുത്തു.എന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിലെ കൂട്ടുകെട്ട് സസ്പെൻസ് ജയം ബംഗ്ലാദേശ് ടീമിന് നൽകി.

മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് നേരിട്ട ആദ്യത്തെ ബോളിൽ തന്നെ പേസർ ദീപക് ചഹാർ പ്രഹരം നൽകി. ഒന്നാം ബോളിൽ തന്നെ സ്റ്റാർ ഓപ്പണർ ഷാന്റോ വിക്കെറ്റ് നഷ്ടമായ ബംഗ്ലാദേശ് ഷാക്കിബ് ( 29 റൺസ് ), ലിറ്റൻ ദാസ് ( 41 runs) എന്നിവർ ബാറ്റിംഗിൽ ജയം സ്വപ്നം കണ്ടെങ്കിലും ശേഷം ഇരുവരെയും വീഴ്ത്തി രോഹിത് ശർമ്മയും ടീമും മാച്ചിലേക്ക് തിരികെ എത്തിയെങ്കിലും ജയം മാത്രം സ്വപ്നമായി.ഇന്ത്യക്ക് വേണ്ടി ധവാൻ (7), രോഹിത് ശർമ്മ (27 റൺസ് ), വിരാട് കോഹ്ലി (9 റൺസ് ) എന്നിവർക്ക്‌ തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ അഞ്ചാം നമ്പറിൽ എത്തിയ ലോകേശ് രാഹുൽ ഇന്ത്യൻ ഇന്നിങ്സിൽ രക്ഷകനായി എത്തി. വെറും 70 ബോളിൽ 5 ഫോറും 4 സിക്സ് അടക്കം 73 റൺസാണ് രാഹുൽ നേടിയത്.

അതേസമയം ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്നും കുൽദീപ് സെൻ രണ്ടും ദീപക് ചഹാർ 1 വിക്കെറ്റ് വീഴ്ത്തി. ഇന്ത്യൻ സ്പിൻ നിരയിൽ വാഷിംഗ്‌ടൻ സുന്ദർ 1 വിക്കെറ്റ് വീഴ്ത്തി. ഡിസംബർ 7നാണ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരം.

Rate this post