രോഹിത് നായകനായി ടി :20 ടീമിൽ.. കോഹ്ലി ഈസ്‌ ബാക്ക്!! സഞ്ജുവിനും സ്‌ക്വാഡ് സ്ഥാനം

എല്ലാവരും കാത്തിരുന്ന ഇന്ത്യൻ ടീമിന്റെ അഫ്ഗാൻ എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. നായകൻ റോളിൽ രോഹിത് ശർമ്മ തിരികെ എത്തുമ്പോൾ മലയാളി താരം സഞ്ജു സാംസൺ സ്‌ക്വാഡിലേക്ക് എത്തി.കോഹ്ലി അടക്കം ടീമിലേക്ക് എത്തി.

നീണ്ട നാളത്തെ കാത്തിരിപ്പ് ശേഷം സഞ്ജു സാംസൺ ടി :20 ടീമിലേക്ക് എത്തുമ്പോൾ സീനിയർ താരങ്ങൾ എല്ലാം തന്നെ ടി :20 ക്രിക്കറ്റ്‌ ടീമിലേക്ക് തിരികെ എത്തി. അഫ്‌ഘാൻ എതിരായ ടി :20 പരമ്പരക്കുള്ള ഈ ഒരു സ്‌ക്വാഡ് ഏറെക്കുറെ അടുത്ത ലോകക്കപ്പ് മുൻപായിട്ടുള്ള ഫൈനൽ സ്‌ക്വാഡ് കൂടിയാണ്.

യുവ താരങ്ങൾ കൂടിയായ ജൈസ്വാൾ, ഗിൽ, റിങ്കു സിംഗ് അടക്കം ടീമിലേക്ക് എത്തി വിക്കെറ്റ് കീപ്പർ റോളിൽ സഞ്ജു, ജിതേഷ് ശർമ്മ എന്നിവർ വരുമ്പോൾ പരിക്ക് കാരണം ചിലരെ ഒഴിവാക്കി.ഈ വർഷം ജൂൺ -ജൂലൈ മാസം നടക്കുന്ന ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക് മുൻപായി ഇന്ത്യൻ ടീം കളിക്കുന്ന അവസാന ടി :20 ക്രിക്കറ്റ്‌ പരമ്പരയാണ് അഫ്‌ഘാൻ എതിരെ നടക്കുക. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര ഭാഗമായ സഞ്ജു സെഞ്ച്വറി നേടി മികച്ച ഫോമിലാണ്.

ഇന്ത്യൻ ടി :20 സ്‌ക്വാഡ് : Rohit Sharma (C), S Gill, Y Jaiswal, Virat Kohli, Tilak Varma, Rinku Singh, Jitesh Sharma (wk), Sanju Samson (wk), Shivam Dube, W Sundar, Axar Patel, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Avesh Khan, Mukesh Kumar