സഞ്ജു ഏകദിന ടീമിൽ : വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം മത്സരങ്ങളാണ് ഈ വർഷമുള്ളത്. വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യൻ സംഘം ഇപ്പോൾ നടത്തുന്നത്. അതിനാൽ തന്നെ ഓരോ ലിമിറ്റെഡ് ഓവർ മത്സരവും നിർണായകമാണ്. എന്നാൽ ഇപ്പോൾ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുകയാണ് ആൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റി.

ജൂലൈ 22, ജൂലൈ 24, ജൂലൈ 27 തീയതികളിലായി നടക്കുന്ന 3 മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സീനിയർ താരമായ ശിഖർ ധവാൻ നായകനായി എത്തുന്ന സ്‌ക്വാഡിൽ മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു വി സാംസൺ സ്ഥാനം നേടിയത് ശ്രദ്ധേയമായി. വളരെ അധികം നാളുകൾക്ക്‌ ശേഷമാണ് സഞ്ജു ഏകദിന സ്‌ക്വാഡിലേക്ക് എത്തുന്നത്.ആൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ടീമിന്റെ ഉപ നായകൻ.

ഇഷാൻ കിഷൻ, സഞ്ജു എന്നിവർ വിക്കെറ്റ് കീപ്പർമാരായി എത്തുന്ന സ്‌ക്വാഡിൽ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ബുംറ എന്നിവർക്ക്‌ എല്ലാം തന്നെ വിശ്രമം അനുവദിച്ചു.യുവ പേസർ അർഷദീപ് സിംഗ്, പ്രസീദ് കൃഷ്ണ എന്നിവർ ഏകദിന ടീമിലേക്ക് എത്തിയപ്പോൾ ഹാർദിക്ക് പാണ്ട്യക്കും വിശ്രമം അനുവദിച്ചത് ഏറെ ചർച്ചയായി.

ഇന്ത്യൻ ഏകദിന സ്ക്വാഡ് :Shikhar Dhawan (C), Ravindra Jadeja (VC), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (WK), Sanju Samson (WK), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh