ഇംഗ്ലണ്ടിൽ ഡക്ക് മഴ 😱😱ന്യൂ ബോളിൽ കിങായി ഷമി :ബുമ്ര ജോഡി!! റെക്കോർഡ് സ്വന്തം

ഇന്ത്യ : ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് ഓപ്പണിങ് പേസ് ജോഡി സമ്മാനിച്ചത് മനോഹരമായ തുടക്കം.മൂന്ന് ഓവറുകൾക്കിടയിൽ ഇംഗ്ലണ്ട് ടീമിന് നഷ്ടമായത് മൂന്ന് വിക്കറ്റുകൾ. രണ്ട് വിക്കറ്റുകളാണ് ബുംറ ആദ്യത്തെ ഓവറിൽ വീഴ്ത്തിയത്.

മൂന്ന് മത്സര ഏകദിന പരമ്പരയിൽ ജയം മാത്രമാണ് ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്. നേരത്തെ ടി :20 പരമ്പര ഇന്ത്യൻ ടീം 2-1ന് സ്വന്തമാക്കിയിരിന്നു. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാമത്തെ ഓവറിൽ ഓപ്പണർ റോയ് വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം അതേ ഓവറിൽ തന്നെ സ്റ്റാർ ബാറ്റ്‌സ്മാനായ റൂട്ട് വിക്കറ്റും നഷ്ടമായി. ടി :20 പരമ്പരയിൽ അടക്കം നിരാശ സമ്മാനിച്ച റോയ് സ്റ്റമ്പ്സ് മനോഹരമായ ബോളിൽ കൂടി ബുംറ തെറിപ്പിച്ചപ്പോൾ റൂട്ട് ഈസി ക്യാച്ച് വിക്കെറ്റ് കീപ്പർ റിഷാബ് പന്തിന് സമ്മാനിച്ചു മടങ്ങി.

ശേഷം നെക്സ്റ്റ് ഓവറിൽ അടുത്ത പ്ര ഹരം ഇംഗ്ലണ്ട് ടീമിന് നൽകിയത് മുഹമ്മദ്‌ ഷമിയാണ്.ഷമിയുടെ മികച്ച ഒരു സ്വിങ് ബോളിൽ ബെൻ സ്റ്റോക്സ് പുറത്തായപ്പോൾ മറ്റൊരു മനോഹര പന്തിൽ കൂടി ജോണി ബെയർസ്റ്റോ വിക്കറ്റ് ജസ്‌പ്രീത് ബുംറ കരസ്തമാക്കി. റോയ്, റൂട്ട്, സ്റ്റോക്സ് എന്നിവർ എല്ലാം ഡക്കിൽ പുറത്തായപ്പോൾ ഇത് മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി ഇംഗ്ലണ്ട് ടീമിന് നൽകി.

ഇംഗ്ലണ്ട് ടീം ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത് രണ്ടാം തവണയും കൂടാതെ ഇംഗ്ലണ്ട് മണ്ണിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ടീമിന്റെ ടോപ് ഫോറിലെ മൂന്ന് താരങ്ങൾ പൂജ്യത്തിൽ പുറത്താകുന്നത്.