സൗത്താഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം!!!ക്യാപ്റ്റനായി രാഹുൽ😱 സഞ്ജുവിന് അവസരമില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്. സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെയാണ് നാഷണൽ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.ഐപിൽ ശേഷം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ രാഹുൽ നയിക്കുമ്പോൾ അനേകം യുവ താരങ്ങളും ടീമിലേക്ക് ഇടം നേടി. എന്നാൽ മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി തഴയപെട്ടു.

സൗത്താഫ്രിക്കൻ ടീം 5 ടി :20 മത്സരങ്ങളാണ് ഈ പര്യടനത്തിന്റെ ഭാഗമായി കളിക്കുക.ജൂൺ 9നാണ് ഡൽഹിയിൽ ആദ്യത്തെ ടി :20 മത്സരത്തോടെ ടി :20 പരമ്പര ആരംഭിക്കുക.ജൂൺ 9,12, 14, 17, 19 എന്നീ തീയ്യതികളിലാണ് ടി :20 മത്സരങ്ങൾ നടക്കുക. ശേഷം നടക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ മത്സരത്തിനുള്ള ടീമിനെയും സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ പേസർമാരായ ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ആദ്യമായി ഇന്ത്യൻ കുപ്പായത്തിലേക്ക് സ്ഥാനം നേടിയപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം സീനിയർ താരമായ ദിനേശ് കാർത്തിക്ക് കൂടി ഇന്ത്യൻ ടീമിലേക്ക് എത്തി. അതേസമയം മികച്ച ഫോമിൽ ഐപിഎല്ലിൽ അടക്കം കളിച്ചിട്ടും സഞ്ജുവിനെ പരിഗണിച്ചില്ല.

ഇന്ത്യൻ ടി :20 സ്‌ക്വാഡ് :KL Rahul (C), Ruturaj, Ishan, Hooda, Shreyas Iyer, Pant (VC & WK), Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Chahal, Kuldeep Yadav, Axar Patel, Bishnoi, Bhuvneshwar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ മത്സരത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (C), KL Rahul (VC) Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, Cheteshwar Pujara, Rishabh Pant (WK), KS Bharat (WK), Ravindra Jadeja, Ashwin, Shardul Thakur, Mohd Shami, Bumrah, Siraj, Umesh Yadav, Prasidh Krishna.

Rate this post