ജയിച്ചെന്ന് കരുതി ബംഗ്ലാദേശ് മഴക്ക് ശേഷം സൂപ്പർ എൻട്രിയുമായി ഇന്ത്യൻ ടീം!! റൺസ് ജയം ഇന്ത്യക്ക് സ്വന്തം

സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ്‌ ബിയിലെ നിർണായക മാച്ചിൽ ജയവുമായി ഇന്ത്യൻ സംഘം. അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ ബംഗ്ലാദേശിന് എതിരെ 5 റൺസ് ജയം നേടിയാണ് രോഹിത് ശർമ്മയും ടീമും സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയത്.

മഴ അടക്കം വില്ലനായി എത്തിയ മാച്ചിൽ മനോഹരമായി ബോൾ ചെയ്താണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം വിരാട് കോഹ്ലി,രാഹുൽ എന്നിവർ അർദ്ധ സെഞ്ച്വറികൾ മികവിൽ 184 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ടോട്ടൽ 145 [16 over ]റൺസിൽ ഒതുങ്ങി. ഒരുവേള ഇന്ത്യൻ ഇന്നിങ്സ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ലഭിച്ചത് ഗംഭീരമായ തുടക്കം.

ഒന്നാം വിക്കറ്റിൽ ബംഗ്ലാദേശ് ടീം വിക്കറ്റുകൾ ഒന്നും നഷ്ടമാകാതെ ഏഴ് ഓവറിൽ 66 റൺസ് എന്നുള്ള നിലയിലായിരുന്നു. മനോഹരമായി ബാറ്റ് വീശി അതിവേഗം ഫിഫ്റ്റി അടിച്ച ലിറ്റൻ ദാസ് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറി. മഴക്ക് ശേഷം വേഗം തന്നെ അദ്ദേഹത്തെ റൺ ഔട്ടിൽ പുറത്താക്കിയാണ് ഇന്ത്യൻ ടീം ജയത്തിലേക്ക് തിരികെ എത്തിയത്.

മഴ കാരണം കളി വീണ്ടും മുടങ്ങി ആരംഭിച്ചപോൾ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർ നിശ്ചയിച്ചു. ഇന്ത്യക്ക് വേണ്ടി ബൗളർമാർ മഴക്ക് ശേഷം മികവിൽ ബോൾ ചെയ്തു.