ക്ലാസ്സായി കോഹ്ലി സൂപ്പറായി സൂര്യ!! ഇന്ത്യക്ക് വമ്പൻ ജയം | Match Report

ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി കുതിപ്പ് തുടരുന്ന ടീം ഇന്ത്യക്ക് തുടർ ജയങ്ങൾ ആനന്ദം. ഇന്ന് നടന്ന മത്സരത്തിൽ 40 റൺസിനാണ് ടീം ഇന്ത്യ ജയം ഹോങ് കോങ് എതിരെ നേടിയത്. നേരത്തെ പാകിസ്ഥാൻ എതിരെയും രോഹിത് ശർമ്മയും ടീമും ജയത്തിലേക്ക് എത്തിയിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം 192 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഹോങ് കോങ് ടോട്ടൽ 152ൽ അവസാനിച്ചു. ജയത്തോടെ ഇന്ത്യൻ ടീം ഗ്രൂപ്പ്‌ ഒന്നാമത് എത്തി. ഇന്ത്യക്കായി ഭുവി, ആവേഷ് ഖാൻ,അർശദീപ് സിംഗ്, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ മികച്ച തുടക്കം നൽകി എങ്കിലും ലോകേഷ് രാഹുൽ നിറംമങ്ങിയത് ഇന്ത്യൻ ക്യാമ്പിൽ അടക്കം വലിയ ആശങ്കയായി മാറി.

ഇന്ത്യക്കായി രോഹിത് ശർമ്മ വെറും 13 ബോളിൽ 21 റൺസ്‌ നേടിയപ്പോൾ ശേഷം എത്തിയ വിരാട് കോഹ്ലി ഫിഫ്റ്റിയുമായി കയ്യടികൾ നേടി. ഏറെ നാളുകൾക്ക്‌ ശേഷം ഫോമിലേക്ക് എത്തിയ വിരാട് കോഹ്ലി വെറും 44 പന്തുകളിൽ നിന്നും 59 റൺസ്‌ നേടി. എന്നാൽ രാഹുൽ 39 പന്തിൽ നിന്നും വെറും 36 റൺസ്‌ മാത്രം നേടിയപ്പോൾ ഇന്ത്യൻ ടോട്ടൽ 190 കടത്തിയത് അഞ്ചാം നമ്പറിൽ എത്തിയ സൂര്യകുമാർ യാദവാണ്.

വെറും 26 ബോളിൽ 6 ഫോറും 6 സിക്സും അടക്കം 68 റൺസ്‌ പായിച്ച സൂര്യകുമാർ യാദവ് താൻ എന്തുകൊണ്ടാണ് ഇന്ത്യൻ ടി :20 ടീമിലെ സ്പെഷ്യൽ താരമെന്ന് തെളിയിച്ചു. വിരാട് കോഹ്ലിക്ക്‌ ഒപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചാണ് സൂര്യ കയ്യടികൾ വാരികൂട്ടിയത്. സൂര്യ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.

Rate this post