പ്രാക്ടിസ് സെക്ഷനിലേക്ക് ക്യാപ്റ്റൻ എൻട്രി കണ്ടോ 😱😱റോയൽ എൻട്രിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ | വീഡിയോ

ഓഗസ്റ്റ് 27-ന് ഏഷ്യ കപ്പ് 2022 ടൂർണ്ണമെന്റ് ആരംഭിക്കുകയാണ്. ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലന സെക്ഷനുകൾക്കായി ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ നേരത്തെ തന്നെ യുഎഇയിൽ എത്തിയിരുന്നു. ഇപ്പോൾ, സിംബാബ്‌വെ പര്യടനത്തിന് ശേഷം ബാക്കിയുള്ള ഇന്ത്യൻ താരങ്ങൾ കൂടി യുഎഇയിൽ എത്തിയതോടെ, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം മുഴുവനായും യുഎഇയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന പരിശീലന സെഷനിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായിരിക്കുന്നത്.

വ്യാഴാഴ്ചത്തെ പരിശീലനത്തിനുശേഷം വീൽ സ്കൂട്ടറിലെ ഗ്രാൻഡ് എൻട്രിയിലൂടെ രോഹിത് ശർമ ആരാധകരുടെ ആകർഷണം നേടിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതൽ രോഹിത് ഗ്രൗണ്ടിലൂടെ വീൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതായി കാണാം. പവലിയനിന്റെ സൈഡിൽ നിന്നു തുടങ്ങി ഗ്രൗണ്ടിന്റെ മധ്യത്തിൽ വരെ ഇന്ത്യൻ ക്യാപ്റ്റൻ വീൽ സ്കൂട്ടറിൽ ഒരു സവാരി നടത്തി.

നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ ഇന്റർനെറ്റ് ലോകത്ത് തരംഗമായിരിക്കുന്നത്. ഏഷ്യ കപ്പ്‌ ടൂർണമെന്റിൽ ഓഗസ്റ്റ് 28-നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുക. തുടർന്ന്, ഓഗസ്റ്റ് 31-ന് ഹോങ് കോങ്ങിനേയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും. സെപ്റ്റംബർ 3-ന് സൂപ്പർ 4 പോരാട്ടങ്ങൾക്ക് തുടക്കമാകും. സെപ്റ്റംബർ 11-നാണ് ഏഷ്യ കപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവരുടെ പരിക്ക് ഇന്ത്യൻ ബോളിംഗ് ഡിപ്പാർട്ട്മെന്റിന് ആഘാതം സൃഷ്ടിച്ചെങ്കിലും, ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് യുഎഇയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബാറ്റിംഗിൽ വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, രോഹിത് ശർമ്മ എന്നിവർ ഫോമിലേക്ക് തിരിച്ചെത്തിയാൽ ഏഷ്യ കപ്പ് ഇന്ത്യ തന്നെ സ്വന്തമാക്കും.

Rate this post