തീതുപ്പി ഷമി.. തകർന്ന് ഓസ്ട്രേലിയ!! ഇന്ത്യക്ക് മുൻപിൽ കുഞ്ഞൻ ടോട്ടൽ | Indian Bowling Performance

തീതുപ്പി ഷമി.. തകർന്ന് ഓസ്ട്രേലിയ!! ഇന്ത്യക്ക് മുൻപിൽ കുഞ്ഞൻ ടോട്ടൽ | Indian Bowling Performanceഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ബോളിങ് നിര. വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ഒരുഗ്രൻ പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയയെ ചെറിയ സ്കോറിലൊതുക്കാൻ ഇന്ത്യൻ നിരയ്ക്ക് സാധിച്ചിട്ടുണ്ട്. മുഹമ്മദ് ഷാമിയുടെയും മുഹമ്മദ് സിറാജിനെയും രവീന്ദ്ര ജഡേജയുടെയും തകർപ്പൻ ബോളിംഗ് പ്രകടനങ്ങളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം നൽകിയിരിക്കുന്നത്. മൂവരുടേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയെ കേവലം 188 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡെയിലെ പിച്ചിന്റെ സാഹചര്യവും, ആദ്യ സമയങ്ങളിൽ ബോളിംഗിന് ലഭിക്കാവുന്ന സഹായവും കണക്കിലെടുത്തായിരുന്നു ഹർദിക്ക് പാണ്ട്യയുടെ ഈ തീരുമാനം. ഈ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് മുഹമ്മദ് സിറാജ് ആരംഭിച്ചത്. ഓപ്പണർ ഹെഡിനെ(5) സിറാജ് ആദ്യമേ വീഴ്ത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ മിച്ചർ മാർഷും സ്മിത്തും(22) ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി സൃഷ്ടിക്കുകയുണ്ടായി. മിച്ചൽ മാർഷ് മത്സരത്തിൽ 65 പന്തുകളിൽ 81 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പിന്നീട് വന്ന ഓസ്ട്രേലിയൻ ബാറ്റർമാർ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറുന്നതായിരുന്നു കാണാൻ സാധിച്ചത്.

മുഹമ്മദ് ഷാമിയുടെയും രവീന്ദ്ര ജഡേജയുടെയും ബോളിംഗ് മികവിന് മുന്നിൽ ഓസ്ട്രേലിയയുടെ മധ്യനിര കുഴഞ്ഞുവീണു. വലിയ പ്രതീക്ഷയായിരുന്നു ഗ്രീനും(12) മാക്സ്വെല്ലും(8) സ്റ്റോയിനിസും (5) മത്സരത്തിൽ വിറച്ചു വീണതോടെ ഓസ്ട്രേലിയൻ ഇന്നിംഗ്സ് വളരെ പരിതാപകരമായി മാറി. മത്സരത്തിൽ കേവലം 35 ഓവറുകൾ മാത്രം ബാറ്റ് ചെയ്യാനേ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ. ഇതിനോടകം തന്നെ ഇന്ത്യ ഓസ്ട്രേലിയയുടെ 10 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. കേവലം 188 റൺസ് മാത്രമാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.

ഇന്ത്യക്കായി മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികവ് കാട്ടി. ആറ് ഓവറുകളിൽ കേവലം 17 റൺസ് മാത്രം വിട്ടുനൽകിയായിരുന്നു മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. ഇവരെ കൂടാതെ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നട്ടെല്ലൊടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൂടാതെ കുൽദീപ് യാദവും ഹാർദിക്ക് പാണ്ട്യയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഓസ്ട്രേലിയയെ മറികടക്കാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.Indian Bowling Performance

Rate this post