സഞ്ജു വീണ്ടും ഇന്ത്യൻ ടീമിലേക്ക് 😱😱വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ വർഷം കാത്തിരിക്കുന്നത് അനവധി മത്സരങ്ങളും നിർണായകമായ ഒട്ടനവധി പരമ്പരകളും. നിലവിൽ ടി:20 ക്രിക്കറ്റ് ലോകകപ്പിനായി വ്യക്തമായ പ്ലാനിൽ പോകുന്ന ഇന്ത്യൻ സംഘം ഐപിൽ സീസൺ ഏപ്രിൽ -മെയ്‌ മാസം കളിച്ച ശേഷം മറ്റൊരു വിദേശ പര്യടനത്തിനായി തയ്യാറെടുക്കുയാണ്.

മെയ്‌ അവസാന വാരം അവസാനിക്കുന്ന ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലന്‍ഡിനെതിരെ അവരുടെ നാട്ടിൽ രണ്ട് ടി :20 മത്സരങ്ങൾ അടങ്ങിയ പരമ്പര കളിക്കും. ഈ ഒരു വിദേശ പര്യടനം സംബന്ധിച്ച വാർത്തകൾ സജീവമായിരുന്നുവെങ്കിലും ഇക്കാര്യം ഇപ്പോൾ സ്ഥിതീകരിക്കുകയാണ് അയർലൻഡ് ക്രിക്കറ്റ് ബോർഡ്. ഓദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് അയർലൻഡ് ക്രിക്കറ്റ് ബോർഡ് ഈ ടി :20 പരമ്പരയുടെ കാര്യം വിശദമാക്കിയത്.ജൂൺ 26ന് ഒന്നാം ടി :20 മത്സരവും ജൂൺ 28ന് രണ്ടാം ടി :20യും ഇരു ടീമുകളും കളിക്കും.

അതേസമയം ജൂലൈ ആദ്യത്തെ ആഴ്ച ഇന്ത്യൻ സംഘം ഇംഗ്ലണ്ടിൽ ടെസ്റ്റ്‌, ലിമിറ്റഡ് ഓവർ മത്സരങ്ങൾക്കായി പോകുമെന്നതിനാൽ തന്നെ രണ്ടാം നിര ടീമിനെയാകും ബിസിസിഐ അയക്കുകയെന്ന് സൂചനകളുണ്ട്.ഇത്‌ മൂന്നാം തവണയാണ് ഒരേ സമയം രണ്ട് ഇന്ത്യൻ ടീമിനെ വ്യത്യസ്ത പരമ്പരകൾ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അയക്കുന്നത്. ഈ അയർലാൻഡ് പരമ്പരയിൽ അനേകം യുവ താരങ്ങൾക്ക് അടക്കം ലഭിക്കുമെന്നാണ് സൂചന.

രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുള്ള സ്റ്റാർ താരങ്ങൾ അഭാവത്തിൽ സഞ്ജു സാംസൺ അടക്കം താരങ്ങൾക്ക് ഈ പരമ്പരയിൽ അവസരം ലഭിക്കാനാണ് സാധ്യത. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. വരുന്ന ഒക്ടോബർ -നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിലാണ് ടി :20 ലോകകപ്പ് ആരംഭിക്കുന്നത്