പാകിസ്ഥാൻ ആർമിക്ക് മേൽ ഇന്ത്യൻ ആർമിയുടെ ആധികാരിക വിജയം .

പാകിസ്ഥാൻ അതിർത്തിയിലേക്ക് യുദ്ധത്തിനായി പുറപ്പെടുന്ന പടയാളികളുടെ ആവേശമായിരുന്നു ഞങ്ങൾക്ക്,

സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് നല്ല ചൂട് .2012 സൗത്ത് ഏഷ്യൻ ആർമി ചാമ്പ്യൻഷിപ്പ് നേപ്പാളിൽ വച്ച് നടക്കുന്നു. ലീഗ് മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും വിജയിച്ച് നമ്മുടെ ടീം ഫൈനലിലെത്തി നിൽക്കുന്നു. എതിരാളികൾ ബദ്ധവൈരികളായ പാകിസ്ഥാൻ വോളിബോൾ ടീം. എതിരാളികൾ പാകിസ്ഥാൻ ആകുമ്പോൾ എപ്പോഴും നമ്മുടെ പോരാട്ടത്തിന് വീര്യം കൂടും. രാവിലെ ആയിരുന്നു മത്സരം….സത്യത്തിൽ തലേന്ന് രാത്രി ആർക്കും ഉറക്കം വന്നില്ല. ഫൈനലിൽ നേരിടാൻ പോകുന്നത് പാകിസ്ഥാനെ ആണ് എന്നകാര്യം നമ്മളെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ചിരുന്നു..പട്ടാളക്കാർ ആയതുകൊണ്ടാവാം ഞങ്ങൾക്ക് ഇതു ഒരു മത്സരം മാത്രം ആയി ഉൾകൊള്ളാൻ കഴിഞ്ഞില്ല. രാവിലെ കളിക്കാൻ ഗ്രൗണ്ടിൽ എത്തി ഗാലറിയുടെ ഒരു സൈഡിൽ ഇന്ത്യൻ കായികതാരങ്ങൾ നമ്മുടെ flag വീശി ആർപ്പുവിളികളോടെ നമ്മുക്ക് ആവേശം പകര്ന്നുണ്ടായിരുന്നു..

എതിർ സൈഡ് ഗാലറിയിൽ പാകിസ്ഥൻകാരും അവരെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു . ഗ്രൗണ്ടിൽ എത്തിയപ്പോൾ ഒരു യുദ്ധംത്തിന്റ പ്രതീതി…ചെറിയ ഇൻഡോർ സ്റ്റേഡിയം ആയതുകൊണ്ട് കാണികളുടെ ബഹളം കാരണം ഒന്നും കേൾക്കുന്നില്ല…കളിക്കാൻ ഇറങ്ങുമ്പോൾ ശരീരത്തിന് വല്ലാത്ത ഒരു ചൂടായിരുന്നു.. കളി തുടങ്ങി 1set നമ്മള് എടുത്തു ഓരോ point എടുക്കുമ്പോൾ അവരെ നോക്കി കാറി,ചെറിയ തോതിൽ ഹിന്ദിയിൽ വെല്ലുവിളിയും നടത്തുന്നുണ്ടായിരുന്നു,നമ്മുടെ വെല്ലുവിളികളെ പ്രതിരോധിക്കാന് അവരും തിരിച്ച് പറയുന്നുണ്ട്.

കളി നിയന്ത്രിച്ച് കൊണ്ടുപോകാൻ റഫാറി ഒരുപാടു പാടുപെടുന്നു എല്ലാ കളിക്കാർക്കും വിളിച്ചു warnning കൊടുക്കുന്നുണ്ടായിരുന്നു,ചോരയോട്ടം സിരകളിൽ കൂടിയതുകൊണ്ടോ, ആവേശത്തിന് റ കെട്ടുപൊട്ടിയതുകൊണ്ടോ എന്താണെന്നറിയില്ല തൊടുന്നതെല്ലാം പിഴച്ച് രണ്ടാമത്തെ സെറ്റ് തോറ്റു.മൂന്നാമത്തെ സെറ്റും തൂടക്കം പാളിയതിനാൽ ടൈം ഔട്ട് വിളിച്ചു കോച്ച് . മാനേജർ എല്ലാവരോടും നോർമലയി കളിക്കാൻ പറയുകയും ഞങ്ങൾ അത് പ്രകാരം കളി കുറച്ചു മെല്ലെ ആക്കി നമ്മുടെ കൺട്രോളില് കളി കൊണ്ട് വരുകയും ആ സെറ്റും അതിനടുത്ത സെറ്റും വിജയിച്ച് നാല്സെറ്റിന് കളി ജയിക്കുകയും ചെയ്യുതു.

പ്രൈസിങ് സെറിമണിക് നമ്മുടെ ദേശിയ ഗാനം ഗാലറിയിൽ മുഴുങ്ങിയപ്പോൾ അവിടെ ഉള്ള എല്ലാ രാജ്യക്കാരും എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്നതും പകിസ്താന്റെ പതാകയുട ടെ മുകളിലായി നമ്മുടെ ത്രിവർണ്ണ പതാക പാറിപറക്കുന്നതു കണ്ടപ്പോൾ എൻറെ മനസ്സിൽ സന്തോഷത്തോടെ ഉണ്ടായ ഒരു വികാരം ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. യുദ്ധത്തിൽ പാകിസ്ഥാൻ പട്ടാളത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ ആർമിയുടെ അതേ മനോഭാവം ആയിരുന്നു ഞങ്ങളുടെ എല്ലാ കളിക്കാരുടെയും മനസ്സിൽ. ഈ ഒരു നിമിഷം കൈവരിക്കാൻ ഇന്ത്യൻ ആർമി വോളിബോൾ ടീമിനെ പ്രാപ്തരാക്കിയ എല്ലാവരെയും നന്ദിയോടെ മനസ്സിൽ ഓർത്തുകൊണ്ട് അറ്റൻഷനായി നിൽക്കുമ്പോൾ ഇപ്പോൾ എനിക്ക് തോന്നി എൻറെ ജീവിതത്തിലെ ഏറ്റവും അസുലഭം നിമിഷം ഇതാണെന്ന്,ഞാൻ നേടാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റം എത്തിപ്പെട്ടിരിക്കുന്നു,ഇനി കളിച്ചില്ലെങ്കിലും ഞാൻ പൂർണ തൃപ്തനാണ് എന്നെൻറെ മനസ്സ് എന്നോട് മന്ത്രിച്ചു.

എന്നെപ്പോലെ ആവറേജ് കളിക്കാരനായ ഒരാൾക്ക് പാകിസ്ഥാൻ ടീമിൻറെ മുന്നിൽ നെഞ്ചു യർത്തി തലയുയർത്തി അഭിമാനത്തോടെ സുവർണ കിരീടം നേടി നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ എവിടെയാണ് ലഭിക്കുക…എൻറെ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമായിരുന്നു.നിങ്ങളുടെ ഓർമ്മയിൽ നിന്നും വിട്ടു പോകാത്ത കളികൾ ഏതാണ് എന്ന ചോദ്യത്തിന് എൻറെ മനസ്സിലെ ഏറ്റവും മധുരമുള്ള ഓർമ്മകൾ ഇതാണ്.ഞാൻ അഭിമാനിക്കുന്നു ഇന്ത്യൻ ഇന്ത്യൻ ആർമിയുടെ ഒരു ഭാഗമാകാൻ സാധിച്ചതിൽ.

ജിഷാദ് ..