ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ ( 1958 -2018 ) ഭാഗം 2

ഏഷ്യൻ ഗെയിംസിൽ ആദ്യമായി വോളീബോൾ മത്സരങ്ങൾ ആരംഭിക്കുന്നത് 1958 ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിലാണ്. വനിതാ മത്സരങ്ങൾ ആരംഭിക്കുന്നത് 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിലുമാണ്. ഇതുവരെ വോളിബോളിൽ ഇന്ത്യ മൂന്ന് മെഡലുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ മുൻ കാല പ്രകടനങ്ങൾ പരിശോധിക്കാം

1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ്
1990 ,1994 ലെയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം പങ്കെടുത്തിരുന്നില്ല പിന്നീട് 1998 ലെ ഗെയിംസിലാണ് പങ്കെടുത്തത് . ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10 രാജ്യങ്ങൾ പങ്കെടുത്തു. ജപ്പാൻ, ചൈന, കസാക്കിസ്ഥാൻ, പാകിസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ സ്ഥാനം . കസാഖിസ്ഥാനെയും പാകിസ്ഥാനെയും പരാജയപ്പെടുത്തിയെങ്കിലും ചൈനയോടും ജപ്പാനോടും പരാജയപ്പെട്ടു, ക്ലാസിഫിക്കേഷൻ മത്സരങ്ങളിൽ ഇന്ത്യ ഇന്തോനേഷ്യയോട് പരാജയപ്പെട്ടെങ്കിലും കസാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ചൈന സ്വർണം സ്വന്തമാക്കിയപ്പോൾ കൊറിയ വെള്ളിമെഡൽ നേടി.


2002 ബുസാൻ ഏഷ്യൻ ഗെയിംസ്
2002 ലെ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 9 രാജ്യങ്ങൾ പങ്കെടുത്തു. 2001 ലെ ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിലെ അവസാന റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് ഇത്തവണ ടീമുകൾക്ക് സീഡ് ലഭിച്ചത്. ദക്ഷിണ കൊറിയ, ഇറാൻ, മക്കാവു, ഖത്തർ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിൽ ഇന്ത്യ മത്സരിച്ചത്.മാകാവുവിനോടും,ഖത്തർ വിജയിച്ച ഇന്ത്യ കൊറിയയോടും ,ഇറാനോടും പരാജയപെട്ടു ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. എന്നാൽ ക്ലാസ്സിഫിക്കേഷൻ മത്സരങ്ങളിൽ പാകിസ്താനെയും, ചൈനീസ് തായ്‌പേയിയും പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. കൊറിയ സ്വർണം നേടിയപ്പോൾ ഇറാൻ വെള്ളിയും, ജപ്പാൻ വെങ്കലവും നേടി.


2006 ദോഹ ഏഷ്യൻ ഗെയിംസ്
2006 ലെ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 15 ടീമുകൾ പങ്കെടുത്തു . 2006 എഫ്‌ഐ‌വി‌ബി വോളിബോൾ പുരുഷ ലോക ചാമ്പ്യൻഷിപ്പുമായുള്ള ഷെഡ്യൂളിംഗ് പൊരുത്തക്കേടുകൾ കാരണം, ആതിഥേയരായ ഖത്തറിനൊപ്പം ചൈന, ഇറാൻ, ജപ്പാൻ, കസാക്കിസ്ഥാൻ, ദക്ഷിണ കൊറിയ എന്നിവ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. 2005 ലെ ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിലെ അവസാന റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് ബാക്കിയുള്ള ടീമുകൾക്ക് സീഡ് ലഭിച്ചത്. ഇന്ത്യയും തായ്‌ലൻഡും അടുത്ത രണ്ട് ടീമുകൾ പ്രാഥമിക റൗണ്ടിൽ നിന്നാണ് മത്സരം ആരംഭിച്ചത്.ലെബനൻ ,കുവൈറ്റ് ,യു എ ഇ എന്നിവരെ പരാജയപ്പെടുത്തിയ ഇന്ത്യ സൗദിയോട് പരാജയപെട്ടു . ഏഷ്യൻ ഗെയിംസ് വോളിബോളിലെ അവരുടെ ഏറ്റവും മോശം പ്രകടനമായ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. കൊറിയ സ്വർണവും ,ചൈന വെള്ളിയും നേടി.


2010 ഗ്വാങ്‌ഷോ ഏഷ്യൻ ഗെയിംസ്
2010 ഗ്വാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 18 രാജ്യങ്ങൾ പങ്കെടുത്തു. പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയ, കസാക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയ്‌ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് മത്സരിച്ചത് . ഇന്ത്യ കസാക്കിസ്ഥാനെയും വിയറ്റ്നാമിനെയും പരാജയപ്പെടുത്തിയെങ്കിലും ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണ കൊറിയയ്‌ക്കൊപ്പം ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയ, ജപ്പാൻ, ഖത്തർ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എഫിൽ ഇന്ത്യ സ്ഥാനം നേടി. ഇന്ത്യ ജപ്പാനെയും ഖത്തറിനെയും പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ തായ്‌ലൻഡിനോട് തോറ്റു. ക്ലാസിഫിക്കേഷൻ റൗണ്ടിൽ ഇന്ത്യ ഖത്തറിനെ പരാജയപ്പെടുത്തിയെങ്കിലും ചൈനയോട് പരാജയപ്പെട്ട ഇന്ത്യ ആറാം സ്ഥാനത്തെക്ക് തള്ളപ്പെട്ടു. ജപ്പാൻ സ്വർണം തിരിച്ചുപിടിച്ചപ്പോൾ ,ഇറാൻ വെള്ളി നേടി .


2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ്
16 രാജ്യങ്ങൾ പങ്കെടുത്ത ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇറാൻ ,മാൽഡീവ്സ്, ഹോങ്കോങ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലെ ഇന്ത്യ ഇറാനോട് പരാജയപ്പെട്ടെങ്കിലും മറ്റു രണ്ടു മത്സരങ്ങളും വിജയിച്ചു. പ്ലേ ഓഫിൽ ഖത്തർ ,കൊറിയയോടും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപട്ട ഇന്ത്യ ക്വാർട്ടറിൽ ജപ്പാനോട് പൊരുതി തോറ്റു (3 -2 ). ക്ലാസ്സിഫിക്കേഷൻ മത്സരങ്ങളിൽ ഖത്തർ (3 -2 ), തായ്‌ലണ്ടിനെയും (3 -1) പരാജയപ്പെടുത്തി അഞ്ചാം സ്ഥാനം നേടി.ഇറാൻ സ്വർണം നേടിയപ്പോൾ ജപ്പാൻ വെള്ളിയും, കൊറിയ വെങ്കലവും നേടി .


2018 ജക്കാർത്ത (പാലെംബാംഗ്)
20 രാജ്യങ്ങൾ പങ്കെടുത്ത 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഖത്തർ ,മാൽഡീവ്സ് ,ഹോങ് കോങ്ങ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫ് ൽ ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഖത്തർ പരാജയപ്പെട്ട ഇന്ത്യ മറ്റു രണ്ടു മത്സരങ്ങൾ വിജയിച്ചു. പ്രീ ക്വാർട്ടറിൽ ജപ്പാനോട് 3 -1 പരാജയപ്പെട്ട ഇന്ത്യ ടീം ക്ലാസ്സിഫിക്കേഷൻ മത്സരങ്ങളിൽ പാകിസ്താനോടും , മ്യാന്മാറിനോടും പരാജയപ്പെട്ട് 12 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഇറാൻ സ്വർണം നേടിയപ്പോൾ കൊറിയ വെള്ളിയും ,ചൈനീസ് തായ്‌പേയ് വെങ്കലവും സ്വന്തമാക്കി.