പന്താട്ടം ഒന്നാം ദിനം ഇന്ത്യക്ക് മേൽക്കൈ!!തകർത്താടി റിഷാബ് പന്തും ജഡേജയും

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലെ ഒന്നാം ദിനം ശ്കതമായ ബാറ്റിംഗ് പ്രകടനവുമായി ടീം ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റുകൾ നഷ്ടത്തിൽ 338 റൺസ്‌ എന്നുള്ള നിലയിലാണ്. ഒന്നാം ദിനം റിഷാബ് പന്ത് സെഞ്ച്വറി തന്നെയാണ് ഇന്ത്യൻ ഇന്നിങ്സിലെ സവിശേഷത.

രോഹിത് ശർമ്മയുടെ അഭാവത്തിൽ പേസർബുംറ ക്യാപ്റ്റൻസിയിൽ കളിക്കാൻ ഇറങ്ങിയ ടീം ഇന്ത്യക്കായി ഓപ്പണർമാർ നൽകിയത് മോശം തുടക്കം. ഗിൽ, പൂജാര എന്നിവരെ ഇരട്ട പ്രഹരത്തിൽ കൂടി അൻഡേഴ്സൺ വീഴ്ത്തിയപ്പോൾ ശേഷം എത്തിയ വിഹാരി, കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർക്കും പിഴച്ചു. ഒരുവേള 5ന് 97 റൺസ്‌ എന്നുള്ള നിലയിൽ പതറിയ ടീം ഇന്ത്യയെ മുന്നോട്ട് നയിച്ചത് ആറാം വിക്കറ്റിലെ ജഡേജ : പന്ത് ജോഡി തന്നെ. ഇരുവരും അറ്റാക്കിങ് ശൈലിയിൽ കളിച്ചതോടെ ഇംഗ്ലണ്ട് ടീം സമ്മർദ്ദത്തിലായി.

അതിവേഗം മനോഹരമായ ഷോട്ടുകൾ കളിച്ചു മുന്നേറിയ റിഷാബ് പന്ത് വെറും 89 ബോളിലാണ് തന്റെ അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി നേടിയത്. വെറും 111 ബോളിൽ 20 ഫോറും 4 സിക്സും അടക്കമാണ് റിഷാബ് പന്ത് 146 റൺസ്‌ നേടിയത്. റിഷാബ് പുറത്തായ ശേഷവും ബാറ്റിംഗ് തുടരുന്ന ജഡേജ നിലവിൽ 83 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.ഷമിയാണ് ഒന്നും ദിനം കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ.

ഒന്നാം ദിനം ഇംഗ്ലണ്ട് ടീമിനായി അൻഡേഴ്സൺ മൂന്നും മാറ്റി പൊട്സ് രണ്ടും സ്റ്റോക്സ്, റൂട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ടീം സ്റ്റാർ സ്പിന്നർ അശ്വിനെ ഒഴിവാക്കിയാണ് മത്സരത്തിൽ ഇറങ്ങിയത്.