ഇതൊക്കെയാണ് ലൈഫ്!! ഡൽഹി തെരുവുകളിൽ അവധി ആഘോഷമാക്കി പൂർണിമയും ഇന്ദ്രജിത്തും; ചിത്രങ്ങൾ വൈറൽ | Indhrajith & Poornima In Delhi Street

ഡൽഹി : പൂർണിമയും ഇന്ദ്രജിത്തും മലയാള സിനിമ മേഖലയിൽ ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ്. മുൻപ് വിവാഹ വാർഷികവും പൂർണിമയുടെ പിറന്നാളും ആഘോഷമാക്കാനായി ഇരുവരും തുർക്കിയിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ യാത്രകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഡൽഹിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പൂർണിമ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നതാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്.

ഇന്ദ്രജിത്തും പൂർണമയും ഒരുമിച്ചാണ് ഡൽഹിയിൽ അടിച്ചു പൊളിക്കുന്നുത്. ഡൽഹി ഇന്ത്യ ഗേറ്റിന് മുൻപിൽ നിന്നുള്ള ചിത്രമാണ് ആദ്യം കാണുന്നത്. സ്ട്രീറ്റ് ഫുഡ്‌ ഒരുപാട് ഇഷ്ടപെടുന്ന താരം ഡൽഹിയിലെ തെരുവുകളിൽ കറങ്ങി നടന്ന് സ്ട്രീറ്റ് ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നതും കാണാം. ഇരുവരും ചേർന്ന് ലെസ്സി കുടിക്കുന്നതും ഒരുപാട് നല്ല നിമിഷങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് പുതിയ ചിത്രത്തിന് കമന്റുകളുമായി

എത്തിയത്. പൂർണിമ ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഡൽഹി ബെല്ലി എന്നാണ്. അതോടൊപ്പം ഐ ലവ് സ്ട്രീറ്റ് ഫുഡ്, ഡൽഹി ഫുഡ് എന്ന ഹാഷ്ടാകും ചേർത്തിട്ടുണ്ട്. ഇത്തരത്തിൽ പുതിയ കാര്യങ്ങൾ ചെയ്യാം താത്പര്യം കാണിക്കുന്ന താരമാണ് പൂർണിമ എന്ന് ഇതിനു മുൻപ് തറി ഉപയോഗിച്ച് വസ്ത്രം നെയ്‌ത് എടുക്കുന്ന പൂർണിമയുടെ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. 2002 ഡിസംബർ

13 നായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. ഇരുവർക്കുമായി രണ്ട് പെൺമക്കളാണ് ഉള്ളത്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക ആണ്. പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും പിന്നീട് സംരംഭകയായി മാറിയ വ്യക്തി ആണ്. 2013 ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Rate this post