ഒന്നല്ല രണ്ട് തവണ!!ഇന്ത്യ : പാക് പോരാട്ടം ഇനിയും നടക്കും!!ഇങ്ങനെ നടക്കണം

യുഎഇയിൽ വെച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ ആരാധകർക്ക് ഏറ്റവും കൂടുതൽ ആവേശം നൽകുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ടീം ഇന്ത്യക്ക് ആയിരുന്നു വിജയം. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

തങ്ങളുടെ രണ്ടാം മത്സരത്തിൽ ഹോങ്കോങ് ടീമിനെയും കീഴടക്കി ഇന്ത്യൻ ടീം സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യയോട് പരാജയപ്പെട്ട ടീമുകളായ ഹോങ്കൊങ്ങും പാക്കിസ്ഥാനും ഇന്ന് പരസപരം ഏറ്റുമുട്ടുമ്പോൾ വിജയിക്കുന്നവർ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും.

മറ്റേ ഗ്രൂപ്പിൽ നിന്നും അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് സൂപ്പർ ഫോർ ഘട്ടത്തിൽ പ്രവേശിച്ചിട്ടുള്ളത്. ഈ ഘട്ടത്തിൽ എത്തുന്ന നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടുകയും അതിൽ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഇന്ന് പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ ഹോങ്കോങ് ടീമിനെ തോൽപ്പിച്ച് സൂപ്പർ ഫോർ ഘട്ടത്തിൽ എത്തും.

അതോടെ വീണ്ടും ഒരിക്കൽ കൂടി ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിന് വഴി തെളിയും. മാത്രമല്ല, ഇരു ടീമുകളും പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയാൽ ഇന്ത്യ പാക്ക് ഫൈനൽ മത്സരം കൂടി കാണാനുള്ള ഭാഗ്യം ആരാധകർക്ക് ലഭിക്കും. ഇന്ത്യൻ ടീമിൽ ഇപ്പോൾ ആരും പരിക്കിന്റെ പിടിയില്ലല്ലാ. മറിച്ച് പാക്ക് നിരയിൽ ആകട്ടെ ഒരുപാട് പേരുണ്ട്. ടൂർണമെന്റിന്‌ മുന്നേ തന്നെ അവരുടെ പ്രധാന പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും പരിക്കുമൂലം പുറത്തായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പേസർമാരായ ഹാരിസ് റൗഫ്, നസീം ഷാ അടക്കമുള്ളവർ ബോൾചെയ്യാൻ കഷ്ടപ്പെടുന്നത് കാണാമായിരുന്നു. അവരുടെ പരുക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല.