ജാഗ്രത ടീം ഇന്ത്യക്ക് മുന്നറിയിപ്പ്!! ഇക്കാര്യം മറക്കരുതേ പ്രശ്നം ഗുരുതരം

ഇന്ത്യ: സിംബാബ്വെ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ ഒന്നാം ഏകദിന മത്സരത്തോടെ ഇന്നലെ തുടക്കമായിരുന്നു. ഇന്നലെ നടന്ന മാച്ചിൽ 10 വിക്കെറ്റ് ജയം ഇന്ത്യൻ സംഘം നേടി. നാളെയാണ് രണ്ടാം ഏകദിന മാച്ച്.എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ ടീം സിംബാബ്‌വെയിൽ പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇപ്പോൾ, സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെ കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. വരൾച്ച മൂലമല്ല ഹരാരെയിൽ ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്, മറിച്ച് ഹരാരെ നഗരത്തിലെ ഏറ്റവും വലിയ കുടിവെള്ള ട്രീറ്റ്മെന്റ് പ്ലാന്റ് ആയ മോർട്ടൻ ജാഫറി പ്ലാന്റിൽ ജലം ശുദ്ധീകരിക്കുന്നതിനുള്ള കെമിക്കൽ തീർന്നതിനാൽ ആണ് കഴിഞ്ഞ മൂന്നാഴ്ചയായി ഹരാരെ നഗരവാസികൾ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്.

ഹരാരെ നഗരത്തിന്റെ പല ഭാഗത്തായി 20 ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പ്ലാന്റിൽ നിന്നാണ്. എന്നാൽ, നിലവിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. എന്നിരുന്നാലും ഹരാരയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്, ഇന്ത്യൻ താരങ്ങളോടും സപ്പോർട്ടിംഗ് സ്റ്റാഫുകളോടും വെള്ളം മിതമായി ഉപയോഗിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിസിസിഐ. വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും, ആവശ്യ കാര്യങ്ങൾക്ക് വെള്ളം കുറച്ചു മാത്രം ഉപയോഗിക്കണമെന്നും ബിസിസിഐ ഇന്ത്യൻ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ, 2018-ൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോഴും സമാനമായ സാഹചര്യങ്ങളിൽ കടന്നു പോയിട്ടുണ്ട്. എന്തുതന്നെയായാലും, ഹരാരയിലെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്ത് ബിസിസിഐ ഇന്ത്യൻ ടീം അംഗങ്ങൾക്ക് നൽകിയിട്ടുള്ള ഈ നിർദ്ദേശം മാതൃകാപരമാണ്.