പോരാളിയായി സിക്കന്ദർ റാസ!! ത്രില്ലിംഗ് മാച്ചിൽ ജയവുമായി ടീം ഇന്ത്യ: പരമ്പരയും സ്വന്തം

സിംബാബ്വെക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ന് നടന്ന മൂന്നാം ഏകദിന മാച്ചിൽ അവസാനം വരെ പൊരുതിയാണ് ടീം ഇന്ത്യ അസാധ്യ ജയം പിടിച്ചെടുത്തത്. സെഞ്ച്വറിയുമായി സിക്കന്ദർ റാസ പോരാടിയ മാച്ചിൽ 13 റൺസ് ജയമാണ് ഇന്ത്യൻ ടീം നേടിയത്.

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ സിംബാബ്വെ ടീം ഇന്ത്യൻ സംഘത്തെ ആശങ്കപെടുത്തി എങ്കിലും നാല്പത്തി ഒൻപതാം ഓവറിൽ നിർണായക വിക്കെറ്റ് വീഴ്ത്തി താക്കൂർ ഇന്ത്യൻ ജയം പൂർത്തിയാക്കി. ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്ത് ഉയർത്തിയ 289 റൺസിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെ ടീം ഇന്നിങ്സ് 49.3 ഓവറിൽ 276 റൺസിൽ അവസാനിച്ചു. ജയത്തോടെ ഏകദിന പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്യുവാൻ ലോകേശ് രാഹുലിനും ടീമിനും സാധിച്ചു.

ഇന്ത്യൻ ടീം ശുഭ്മാൻ ഗിൽ (97 ബോളിൽ 15 ഫോർ ഒരു സിക്സ് അടക്കം 130 റൺസ് ) ഇന്നിങ്സ് സഹായത്താൽ 289 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ സീക്കന്ദർ റാസ 115 റൺസ്സുമായി തിളങ്ങി. വെറും 95 ബോളിൽ 9 ഫോറും മൂന്നു സിക്സ് അടക്കമാണ് താരം 115 റൺസിലേക്ക് എത്തിയത്. ഇന്ത്യക്കായി ആവേഷ് ഖാൻ മൂന്നും ദീപക് ചാഹർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.