ഇന്ത്യ വീണ്ടും തോൽക്കുമോ??ആരാകും ജയിക്കുക!! ഏഷ്യ കപ്പ് ഇന്ത്യ :പാക് പോരാട്ടത്തെ കുറിച്ച് കനേരിയ

ഓഗസ്റ്റ് 27-ന് ഏഷ്യ കപ്പ് ടൂർണമെന്റിന് തുടക്കമാവുകയാണ്. ഓഗസ്റ്റ് 28-ന് നടക്കുന്ന ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തെക്കുറിച്ച് ഇപ്പോൾ പല പ്രവചനങ്ങളും, അഭിപ്രായപ്രകടനങ്ങളും ക്രിക്കറ്റ് ലോകത്ത് നടക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിൽ ഏത് ടീമിനാണ് ഏറ്റവും കൂടുതൽ വിജയസാധ്യത എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്‌ക്വാഡുകളിലെ കളിക്കാരുടെ പരിക്കുകളെ ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് കനേരിയ വിശകലനം നടത്തിയിരിക്കുന്നത്. പരിക്ക് മാറി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ, സമീപകാലത്ത് അത്ര മികച്ച ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ പ്രകടനം കാണാൻ താൻ കാത്തിരിക്കുകയാണ് എന്ന് ഡാനിഷ് കനേരിയ പറഞ്ഞു.

“പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ, ഇപ്പോൾ പുരോഗമിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. രോഹിത് ശർമ്മയുടെ ഫിറ്റ്നസിലും എനിക്ക് ആശങ്കയുണ്ട്. അദ്ദേഹത്തിനും മികച്ച രീതിയിൽ കളിക്കാൻ കഴിയുമോ എന്ന് കാണാൻ ഏഷ്യ കപ്പ് വരെ കാത്തിരിക്കേണ്ടി വരും,” മുൻ പാക് സ്പിന്നർ പറയുന്നു.

അതേസമയം, ഇന്ത്യയേക്കാൾ പാകിസ്ഥാൻ സ്‌ക്വാഡിൽ സംഭവിച്ച പരിക്കുകൾ ആണ് കൂടുതൽ ആശങ്ക പരത്തുന്നത് എന്നും കനേരിയ പറഞ്ഞു. “ഇന്ത്യൻ നിരയിൽ ചില കളിക്കാർക്ക് പരിക്കുകൾ ഉണ്ട്. എന്നാൽ, അശ്വിൻ, ചഹൽ, ഭൂവനേശ്വർ കുമാർ തുടങ്ങിയ ലോകോത്തര ബൗളർമാർ ഇന്ത്യക്കൊപ്പമുണ്ട്. അതേസമയം, പാക് നിരയിൽ നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവരുടെ പാകിസ്ഥാന് തിരിച്ചടിയാണ്‌. ഷഹീൻ അഫ്രീദിക്ക് പരിക്ക് പറ്റിയതിനാൽ, അദ്ദേഹത്തിന് പകരം ആര് കളിക്കും,” ഡാനിഷ് കനേരിയ പറഞ്ഞു.

Rate this post