ഇന്ത്യക്ക് ഇന്ന് നെതർലാൻഡ് പരീക്ഷണം!!!കുഞ്ഞൻ ടീമല്ല ഇവരെ ഭയക്കണം

ഇന്ത്യൻ ടീമിന് ഇന്ന് ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ നിർണായക മത്സരം. ഗ്രൂപ്പ്‌ സ്റ്റേജിലെ രണ്ടാം മാച്ചിൽ ഇന്ന് ഇന്ത്യൻ ടീം നേതർലാൻഡ് ടീമിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 12.30നാണ് മത്സരം ആരംഭിക്കുക.

സൂപ്പർ 12 റൗണ്ടിലെ ഗ്രൂപ്പ്‌ ബി മത്സരത്തിൽ ഇന്ത്യൻ ടീം താരതമ്യേന ദുർബലരായ നേതർലാൻഡ് ടീമിനെ നേരിടുമ്പോൾ മത്സരം നേരിടുന്ന പ്രധാന വെല്ലുവിളി മഴയുടെ സാധ്യതകൾ തന്നെയാണ്. മത്സരത്തിൽ മഴ വില്ലനായി എത്തുമോ എന്നുള്ള ആശങ്കകൾ സജീവമാണ്. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം മഴ പെയ്യാനുള്ള ചാൻസ് 30 ശതമാനത്തിൽ അധികമാണ്. നേരത്തെ പാകിസ്ഥാൻ എതിരെ ആവേശജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം എത്തുന്നത് എങ്കിൽ സൂപ്പർ 12 റൗണ്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്നുള്ള വിശ്വാസത്തിലാണ് ഓറഞ്ച് പട എത്തുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതകൾ ഇല്ലെങ്കിലും ഹാർഥിക്ക് പാന്ധ്യക്ക് പരിക്ക് അടക്കം മുന്നിൽ കണ്ട് വിശ്രമം അനുവദിക്കാൻ ചാൻസുണ്ട്. കൂടാതെ പിച്ച് കൂടി പരിഗണിച്ചു ആകും ഇന്ത്യൻ ടീം എത്തുക.

ഇന്ത്യൻ സാധ്യത ഇലവൻ :Rohit Sharma (C), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik (wk), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

നേതർലാൻഡ് സാധ്യത ഇലവൻ :Vikramjit Singh, Max O’Dowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards (C & wk), Tim Pringle, Logan van Beek, Shariz Ahmed/Roelof van der Merve, Fred Klaassen, Paul van Meekeren