ഇന്ത്യക്ക് ഇന്ന് ഹോങ് കൊങ് പരീക്ഷണം!! മാച്ച് ടൈം : ടീമുകളെ അറിയാം

ഇത്തവണത്തെ ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി തന്നെയാണ് രോഹിത് ശർമ്മയും സംഘവും യൂഎഇയിൽ എത്തിയത്. ആദ്യത്തെ മാച്ചിൽ പാകിസ്ഥാൻ എതിരെ 5 വിക്കറ്റിന്റെ ത്രില്ലിംഗ് ജയം നേടിയ ടീം ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരത്തിൽ ഹോങ് കോങ് ആണ് എതിരാളികൾ. മത്സരം ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് സംപ്രേക്ഷണം

ദുബായ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.ഹോങ് കൊങ് ഏഷ്യ കപ്പിൽ കളിക്കുന്ന ആദ്യത്തെ മാച്ച് കൂടിയാണ്.കരുത്രായ പാക് ടീമിനെ ത കർത്ത വലിയ ആത്മവിശ്വാസത്തിൽ എത്തുന്ന ടീം ഇന്ത്യക്ക് രണ്ടാം ജയമാണ് ലക്ഷ്യം. എന്നാൽ ദുർബലരായ ഹോംങ് കോങ് ടീമിന് അട്ടിമറി ജയത്തിൽ കൂടി ചരിത്രം സൃഷ്ടിക്കാനായി കഴിയുമോയെന്നതാണ് ക്രിക്കറ്റ്‌ ലോകം ആകാംക്ഷ.

അതേസമയം ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അടക്കം എന്തേലും മാറ്റങ്ങൾ സംഭവിക്കുമോയെന്നതാണ് സസ്പെൻസ്. മോശം ബാറ്റിങ് ഫോമിലുള്ള ലോകേഷ് രാഹുലിന് ഒരു അവസരം കൂടി ലഭിക്കാനാണ് ചാൻസ്.കഴിഞ്ഞ കളിയിൽ നിന്നും ഒഴിവാക്കിയ റിഷാബ് പന്ത് ടീമിലേക്ക് എത്തിയാൽ ആരെയാകും മാറ്റുകയെന്നതും ചോദ്യം. ഒരുവേള വിന്നിംഗ് ടീമിനെ മാറ്റാനും കോച്ച് രാഹുൽ ദ്രാവിഡ്‌ തയ്യാറാകില്ല.

ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, Ravindra Jadeja, R. Ashwin, Yuzvendra Chahal, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan

ഹോങ് കൊങ് സ്‌ക്വാഡ് :Nizakat Khan (C), Babar Hayat, Kinchit Shah, Yasim Murtaza, Aizaz Khan, Haroon Arshad, Ehsan Khan, Scott McKechnie (wk), Zeeshan Ali, Mohammad Ghazanfar, Ayush Shukla, Wajid Shah, Aftab Hussain, Dhananjay Rao, Mohammad Waheed, Ahan Trivedi, Ateeq Iqbal

Rate this post