സഞ്ജു വീണ്ടും ഇല്ല. ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു!! സർപ്രൈസ് കീപ്പർ ടീമിൽ

എല്ലാവരും ആവേശപൂർവ്വം കാത്തിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്‌ പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലാണ് 5 ടെസ്റ്റ്‌ മത്സര പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.ആദ്യത്തെ രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

നായകൻ റോളിൽ രോഹിത് ശർമ്മ എത്തുന്ന സ്‌ക്വാഡിൽ പ്രമുഖ താരങ്ങൾ എല്ലാം തന്നെയുണ്ട്.രോഹിത്, ഗിൽ, ജൈസ്വാൾ എന്നിവർ ഓപ്പണർമാർ റോളിൽ എത്തുന്ന സ്‌ക്വാഡിൽ കേ. എൽ. രാഹുൽ, കേ. എസ്. ഭരത് എന്നിവർക്ക് പുറമെ സർപ്രൈസ് വിക്കെറ്റ് കീപ്പർ റോളിൽ സ്ഥാനം നേടിയത് ദ്രുവ് ജൂയൽ ആണ്. നാല് സ്പിൻ ബൗളർമാർ സ്‌ക്വാഡിൽ സ്ഥാനം നേടി. അശ്വിൻ, ജഡേജ, അക്ഷർ പട്ടേൽ എന്നിവർ സ്പിൻ ആൾറൗണ്ടർമാർ റോളിൽ സ്‌ക്വാഡിൽ എത്തുമ്പോൾ കുൽദീപ് യാദവും സ്ഥാനം കണ്ടെത്തി.

ഉപ നായകൻ ആയി എത്തുന്ന ബുംറക്ക് പേസ് ഡിപ്പാർട്മെന്റ് സപ്പോർട്ട് നൽകുന്നത് സിറാജ്, മുകേഷ് കുമാർ, ആവേഷ് ഖാൻ എന്നിവരാണ്. പരിക്ക് കാരണം ഷമി സ്‌ക്വാഡിൽ സ്ഥാനം നേടിയില്ല. 5 ടെസ്റ്റ്‌ മത്സര പരമ്പര വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗം കൂടിയാണ്. കൂടാതെ ഒന്നാം ടെസ്റ്റ്‌ മത്സരം ജനുവരി 25നാണ് ആരംഭിക്കുക.

ആദ്യത്തെ രണ്ടു ടെസ്റ്റിനുള്ള ടെസ്റ്റ്‌ സ്‌ക്വാഡ് :Rohit Sharma (C), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, KL Rahul (WK), KS Bharat (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Jasprit Bumrah (VC), Avesh Khan